HomeNewsEventsമിനി പമ്പയിൽ ലക്ഷം ദീപം തെളിയിച്ചു

മിനി പമ്പയിൽ ലക്ഷം ദീപം തെളിയിച്ചു

മിനി പമ്പയിൽ ലക്ഷം ദീപം തെളിയിച്ചു

കുറ്റിപ്പുറം: ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ ഭാരതപ്പുഴയോരത്തെ മിനിപമ്പയിൽ ആദ്യമായി ലക്ഷംദീപങ്ങൾ തെളിഞ്ഞു.

deepaമിനിപമ്പ ഇടത്താവള സംരക്ഷണസമിതിയാണ് ലക്ഷംദീപ സമർപ്പണപരിപാടി സംഘടിപ്പിച്ചത്. മിനിപമ്പയിലെ മല്ലൂർ ശിവപാർവതീക്ഷേത്രത്തിലും നിളാതീരത്തും സ്ഥാപിച്ച ചിരാതുകളിൽ ദീപംതെളിക്കാൻ ശബരിമല തീർത്ഥാടകർക്കുപുറമേ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുമെത്തി.

മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി ആദ്യദീപം കൊളുത്തി. ഇടത്താവളസംരക്ഷണസമിതി സെക്രട്ടറി ടി.വി. ശിവദാസ്, സി. ഹരിദാസ്, വി.എം.സി. നമ്പൂതിരി, പരമേശ്വരൻ സോമയാജിപ്പാട്, എ. രഘുനാഥ്, തടത്തിൽ ഗോപി, മുല്ലപ്പുള്ളി ബാലചന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദീപങ്ങൾ തെളിയിച്ചത്.
മന്ത്രി കെ.ടി. ജലീലും എം.എൽ.എ. ആബിദ്ഹുസൈൻ തങ്ങളും ദീപപ്രഭയിലായ മിനിപമ്പ സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!