HomeNewsCrimeTheftഅങ്ങാടിപ്പുറത്ത് ക്ഷേത്രങ്ങളിലെ ഭണ്ഡാര മോഷണം; പ്രതി പിടിയിൽ

അങ്ങാടിപ്പുറത്ത് ക്ഷേത്രങ്ങളിലെ ഭണ്ഡാര മോഷണം; പ്രതി പിടിയിൽ

temple-thief-angadippuram

അങ്ങാടിപ്പുറത്ത് ക്ഷേത്രങ്ങളിലെ ഭണ്ഡാര മോഷണം; പ്രതി പിടിയിൽ

പെരിന്തൽമണ്ണ: മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഭണ്ഡാര മോഷ്ടാവ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. താഴേക്കോട് സ്വദേശി പൊന്നേത്ത് ലത്തീഫ്(50)നെ പെരിന്തൽമണ്ണ എസ്.ഐ മഞ്ചിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അങ്ങാടിപ്പുറം തളി ശിവക്ഷേത്രത്തിലും, മുതുവറ വിഷ്ണു ക്ഷേത്രത്തിലെയും ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് കവർച്ചാശ്രമം നടന്നതായി ക്ഷേത്ര ഭാരവാഹികൾ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സംഘം ടൗണിലേയും പരിസരങ്ങളിലേയും സിസി ടി വി ദൃശ്യങ്ങൾ ശേഖരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിലെ പ്രതിയായ ലത്തീഫിനെ തിരിച്ചറിയുകയും ഇന്നലെ പെരിന്തൽമണ്ണ ടൗണിൽ വച്ച് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.
temple-thief-angadippuram
പുലർച്ചെ 2.30നാണ് ലത്തീഫ് ആയുധവുമായി തളിക്ഷേത്രത്തിന് പുറത്തെ ഭണ്ഡാരത്തിനടുത്തെത്തുന്നത്. ശേഷം മുതുവറ ക്ഷേത്രത്തിന്റെ മതിൽ ചാടി അകത്ത് കടന്ന് ഭണ്ഡാരം പൊക്കി ദൂരെ കൊണ്ടുപോയി തുറക്കാൻ ശ്രമിച്ചു. സമീപത്തെ അന്യസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും മൊബൈൽ ഫോണുകളും മോഷ്ടിച്ചതായി ലത്തീഫ് പൊലീസിനോട് സമ്മതിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണ, താഴേക്കോട് ഭാഗങ്ങളിലെ നിരവധി മോഷണങ്ങൾക്ക് തുമ്പുണ്ടാക്കാനായതായി പൊലീസ് അറിയിച്ചു. മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാനായത് പെരിന്തൽമണ്ണ പൊലീസിന്റെ നേട്ടമാണെന്നും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി ഷംസ് അറിയിച്ചു. ഡി.വൈ.എസ്.പിക്ക് പുറമേ സി.ഐ വി.ബാബുരാജ്, എസ്.ഐ മഞ്ചിത്ത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളി, ടി.ശ്രീകുമാർ, ,എൻ.ടി.കൃഷ്ണകുമാർ, മനോജ്കുമാർ, മിഥുൻ, സജീർ, ഷാജി, അരവിന്ദാക്ഷൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്‌


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!