HomeNewsCrimeTheftഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണശ്രമം; വളാഞ്ചേരിയിൽ യുവാവ് പിടിയിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണശ്രമം; വളാഞ്ചേരിയിൽ യുവാവ് പിടിയിൽ

thief-painkannur-arrest

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണശ്രമം; വളാഞ്ചേരിയിൽ യുവാവ് പിടിയിൽ

വളാഞ്ചേരി: വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തുന്നതിനിടെ യുവാവ് പിടിയിൽ. പൈങ്കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും കളവ് നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് ഏലത്തൂർ പാവങ്ങാട് രാരോത്ത്താഴെ ദാറുൽ മിൻഹയിൽ താമസം മുഹമ്മദ് സൽമാനെയാണ് 23 വയസ്സ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഇയാൾ സഞ്ചരിച്ച് വന്ന മോട്ടോർ സൈക്കിൾ മഞ്ചേരി പയ്യനാട് എന്ന സ്ഥലത്ത് നിന്നും കഴിഞ്ഞ എട്ടാം തീയതി കളവ് ചെയ്തതാണെന്ന് തെളിയുകയും ചെയ്യുകയായിരുന്നുവെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ പറഞ്ഞു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയതു. അന്വേഷണ സംഘത്തിൽ അഡീഷണൽ എസ്.ഐ മുരളീകൃഷ്ണൻ, എസ്.ഐ സിദ്ദീഖ്, എസ്.സി.പി.ഒമാരായ അൽതാബ്, ശ്രീജ എന്നിവരുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!