HomeViralനിപ്പ ബാധിച്ചു മരിച്ചവരെ അവഹേളിച്ചു; പ്രവാസിയെ ജോലിയിൽനിന്നു പുറത്താക്കി

നിപ്പ ബാധിച്ചു മരിച്ചവരെ അവഹേളിച്ചു; പ്രവാസിയെ ജോലിയിൽനിന്നു പുറത്താക്കി

abhilash

നിപ്പ ബാധിച്ചു മരിച്ചവരെ അവഹേളിച്ചു; പ്രവാസിയെ ജോലിയിൽനിന്നു പുറത്താക്കി

ചങ്ങരംകുളം (മലപ്പുറം) ∙ നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച കുറ്റത്തിനു പള്ളിക്കര സ്വദേശിയെ കുവൈത്തിൽ ജോലിയിൽനിന്നു പുറത്താക്കി. നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെയും അവരുടെ സംസ്കാര ചടങ്ങുകളെയും ഇയാൾ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശത്തിലൂടെ പരിഹസിച്ചിരുന്നു. ഇതിനെതിരെ നാട്ടിലും കുവൈത്തിലും പ്രതിഷേധം വ്യാപകമായതോടെ ഇയാൾ സമൂഹമാധ്യമത്തിലൂടെ ക്ഷമാഭ്യർഥനയും നടത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധിതർക്കെതിരെയും സംസ്കാരച്ചടങ്ങുകൾക്കെതിരെയും നടത്തിയ പരാമർശങ്ങൾ മതവിരുദ്ധമാണെന്നു ചിലർ കുവൈത്തിലെ കമ്പനി അധികൃതരെ അറിയിച്ചതിനെത്തുടർന്നാണു ജോലി നഷ്ടപ്പെട്ടത്. പ്രതിഷേധമറിയിച്ചു താമസസ്ഥലത്തേക്കും ആളുകളെത്തിയതോടെ സുഹൃത്തുക്കൾ ഇയാളെ നാട്ടിലേക്കയച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!