HomeNewsPublic Issueവൈക്കത്തൂർ ബൈപാസിൽ കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ നാട്ടുകാർ

വൈക്കത്തൂർ ബൈപാസിൽ കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ നാട്ടുകാർ

toddy-shop

വൈക്കത്തൂർ ബൈപാസിൽ കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ നാട്ടുകാർ

വളാഞ്ചേരി: നഗരത്തിനു വിളിപ്പാടകലെ വൈക്കത്തൂർ ക്ഷേത്രം–പെരിന്തൽമണ്ണ ബൈപാസ് റോഡിനു സമീപം പഴയ സമാന്തര വിദ്യാഭ്യാസസ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം ആസ്ഥാനമായി കള്ളുഷാപ്പ് തുടങ്ങാനുള്ള ബന്ധപ്പെട്ടവരുടെ നീക്കത്തിൽ പ്രതിഷേധം ശക്തമായി. നൂറുകണക്കിനു കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കള്ളുഷാപ്പിന്റെ പ്രവർത്തനം ദുരിതം വിതയ്ക്കുമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
വളാഞ്ചേരി ഹൈസ്കൂൾ സമുച്ചയത്തിലേക്കു പോകുന്ന നൂറുകണക്കിനു വിദ്യാർഥികൾക്കും പുതിയ സ്ഥാപനം പ്രശ്നം സൃഷ്ടിക്കുമെന്ന് അവരുടെ പ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. കള്ളുഷാപ്പിനെതിരെ സജീവമാകാൻ പാതയോരവീടുകളിലുള്ളവരും രംഗത്തിറങ്ങിയിട്ടുണ്ട്. നിയമങ്ങൾ കാറ്റിൽപ്പറത്തി ജനവാസകേന്ദ്രത്തിൽ കള്ളുഷാപ്പ് തുറക്കുന്നതിനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം തുടങ്ങാനും ഗ്രാമവാസികൾ രംഗത്തുണ്ട്.
കള്ള് ഷാപ്പ് വരുന്നതിനെ എതിർക്കുമെന്നും അത്തരമൊരു നീക്കം വന്നാൽ അതിനെതിരെ മരണം വരെ നിരാഹാരമിരിക്കാനാണ് തന്റെ തീരുമാനമെന്ന് ഡിവിഷണൻ കൌൺസിലർ ചേരിയിൽ രാമകൃഷ്‌ണൻ പ്രതികരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!