HomeGood Newsനാല് പതിറ്റാണ്ടോളം ഏകനായി അലഞ്ഞ കൃഷ്ണൻകുട്ടി കുറ്റിപ്പുറം പോലീസിന്റെ ഇടപെടലിനെത്തുടർന്ന് വീട്ടിലെത്തി

നാല് പതിറ്റാണ്ടോളം ഏകനായി അലഞ്ഞ കൃഷ്ണൻകുട്ടി കുറ്റിപ്പുറം പോലീസിന്റെ ഇടപെടലിനെത്തുടർന്ന് വീട്ടിലെത്തി

kuttippuram-police-rescue

നാല് പതിറ്റാണ്ടോളം ഏകനായി അലഞ്ഞ കൃഷ്ണൻകുട്ടി കുറ്റിപ്പുറം പോലീസിന്റെ ഇടപെടലിനെത്തുടർന്ന് വീട്ടിലെത്തി

കുറ്റിപ്പുറം: നാല്‍പ്പത് വര്‍ഷത്തിനുശേഷം കൃഷ്ണന്‍കുട്ടി വീട്ടിലെത്തി. ഇരുപതാം വയസില്‍ വീടുവിട്ടിറങ്ങുമ്പോള്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറ്റിപ്പുറം പൊലീസാണ് പിറവം നെച്ചൂർ പെരുമറ്റത്ത് കൃഷ്ണൻകുട്ടി (60)യുടെ വീട്ടിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. വീടുവിട്ടിറങ്ങിയശേഷം കുടകിലും മറ്റും കുറേക്കാലം കൂലിപ്പണിചെയ്ത് ചുറ്റിത്തിരിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം മിനി പമ്പയിൽനിന്നാണ് ഇദ്ദേഹത്തെ പൊലീസ് കണ്ടെത്തിയത്. അവശനിലയിലായതിനാൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
kuttippuram-police-rescue
സംസാരിക്കാന്‍ ആരോ​ഗ്യം വീണ്ടെടുത്തപ്പോള്‍ 40 വർഷംമുമ്പ് വീടുവിട്ടിറങ്ങിയ കഥ കൃഷ്ണൻകുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കൃഷ്ണൻകുട്ടി നല്‍കിയ വിവരം അനുസരിച്ച് സിഐ പി വി രമേഷ് നാട്ടിലെ പഞ്ചായത്തംഗവുമായി ബന്ധപ്പെടുകയും വീട്ടുകാരെ വിവരം അറിയിക്കുകയുംചെയ്തു. പൊലീസ് അറിയിച്ചതനുസരിച്ച് സഹോദരന്റെ മക്കളായ തങ്കച്ചൻ, അനന്തു എന്നിവർ ബുധനാഴ്ച കുറ്റിപ്പുറം സ്‌റ്റേഷനിലെത്തി കൃഷ്ണൻകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
Summary: kuttippuram-police-rescued a homeless man let him rejoined with his family


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!