HomeNewsCrimeTheftഓട്ടോ മോഷണം; കുറ്റിപ്പുറം സ്വദേശി പിടിയിൽ

ഓട്ടോ മോഷണം; കുറ്റിപ്പുറം സ്വദേശി പിടിയിൽ

thief-auto-valanchery

ഓട്ടോ മോഷണം; കുറ്റിപ്പുറം സ്വദേശി പിടിയിൽ

വളാഞ്ചേരി: 2019 മെയ് മാസത്തിൽ ആതവനാട് കൂടശ്ശേരി പാറയിൽ നിന്ന് ഗൂഡ്സ് ഓട്ടോറിക്ഷ കളവ് പോയ കേസിലെ മൂന്നാംപ്രതി കുറ്റിപ്പുറം കുളക്കാട് സ്വദേശി വരിക്ക പുലാക്കൽ വീട്ടിൽ മുഹമ്മദ് ഷരീഫിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റു മൂന്ന് പ്രതികളെ കുറ്റിപ്പുറം സ്വദേശികളായ വടക്കേകര മുഹമ്മദ് ആസിഫ് (26), അരീക്കൽ വിപിൻ ( 21), തവനൂർ കുറ്റിയാട്ടിൽ പറമ്പിൽ മുസ്തഫ (28) എന്നിവരെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
thief-auto-valanchery
മോഷ്ടിച്ച വാഹനം മണൽ കടത്തിനുപയോഗിക്കുകയും പിടിക്കപ്പെടുമ്പോൾ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയാണ് ചെയ്യാറെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഷരീഫിനെ അറസ്റ്റ് ചെയ്തതോടുകൂടി ഈ കേസിലെ മുഴുവൻ പ്രതികളേയും പിടികൂടിയതായും പോലീസ് പറഞ്ഞു. 2019 മെയ് മാസത്തിൽ വളാഞ്ചേരിയിൽ നിന്നും ഒരു പെട്ടി ഓട്ടോ മോഷണം പോയിരുന്നു.. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷണം പോയ പെട്ടിഓട്ടോ മണൽ കടത്തിന് ഉപയോഗിക്കുന്നതായി . കണ്ടെത്തുകയായിരുന്നു.ആസിഫും, വിപിനുമാണ് ഇത്തരം വാഹനം മോഷ്ടിക്കുന്നത്. മോഷ്ടിച്ച വാഹനം മണൽ കടത്തുകാരനായ മുസ്തഫക്ക് 10000 രൂപക്ക് വില്പന നടത്തും. ഈ വാഹന ത്തിലാണ് മുസ്തഫ മണൽ കടത്തുന്നത്. പിടിക്കപെടുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ച് കടന്നു കളയും. പോലീസ് പിടിച്ചില്ലെങ്കിൽ വർഷങ്ങൾക്ക് ശേഷം പൊളിമാർക്കറ്റിലേക്ക് തുച്ഛവിലക്ക് വിൽക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പെട്ടിഓട്ടോ മോഷണം നടത്തി പ്രതികൾ മുസ്തഫക്ക് വില്പന നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി, എസ്.ഐമാരായ മുരളീ കൃഷണൻ, ഇഖ്ബാൽ, ഷരീഫ്, എ.എസ്.ഐ രാജൻ, എസ്.സി.പി.ഒ സുനിൽദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!