HomeNewsCrimeFraudഅന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിൽ

അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിൽ

kurukkan-shabeer-arrest

അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിൽ

തിരൂർ: അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിലായി. 2011 ൽ പറവൂർ പീഡന കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളും കേരളത്തിലങ്ങോളം 50 ഓളം കേസുകളിൽ പ്രതിയും നിരവധി സ്റ്റേഷനുകളിൽ അറസ്റ്റ് വാറന്റ് നിലവിലുള്ളയാളുമായ തിരുനാവായ ചെറുപറമ്പിൽ അഹമ്മദ്‌ ഹാജി മകൻ ഷബീർ എന്ന കുറുക്കൻ ഷബീർ ആണ് പിടിയിലായത്.തിരൂരിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത ചീറ്റിങ്ങ് കേസിലാണ്ഇയാൾ അറസ്റ്റിലായത്. വില കൂടിയ വാഹനങ്ങളിൽ സഞ്ചരിച്ച് ആഡംബര ഫ്ലാറ്റുകളിൽ താമസിച്ചാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഏത് വിധേനയും ആളുകളെ പറ്റിച്ച് പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കുന്നതിനാൽ ഇയാൾക്ക് കുറുക്കൻ ഷബീർ എന്ന വിളിപ്പേര് കിട്ടി. വർഷങ്ങൾക്ക് മുൻപ് രേഖകളില്ലാതെ ഹരിയാനയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന് ഇയാൾ ഉപയോഗിക്കുകയായിരുന്ന ആഡംമ്പര ക്യാരവാൻ പോലീസ് പിടികൂടിയിരുന്നു.നിലവിൽ എറണാംകുളം ആസ്ഥാനമാക്കി വൻ ഹോട്ടൽ തുടങ്ങുന്ന കാര്യം പറഞ്ഞ് പലരിൽ നിന്നും പണം സ്വരൂപിച്ചിരുന്നു. എന്നാൽ പണം മുടക്കിയവർ നടത്തിയ അന്വേഷണത്തിൽ തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് അവർക്ക് ബോധ്യമായി.കുറ്റിപ്പുറത്ത് വ്യാജ സ്വർണ്ണം വച്ച് പണം തട്ടിയതിന് ബാങ്കിന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസുകൾ എടുത്ത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2014 ൽ ഗുരുവായൂരിൽ വാഹനങ്ങൾ വാടകക്ക് എടുത്ത് മറ്റു സംസ്ഥാനങ്ങളിൽ മറിച്ചു വിറ്റ കേസിൽ അറസ്റ്റിലായപ്പോൾ ആന്ധ്രയിലെ കുപ്പം എന്ന സ്ഥലത്തു നിന്ന് നിരവധി ആഡംഭര വാഹനകളാണ് പോലീസ് കണ്ടെടുത്തത്. വർഷങ്ങൾക്ക് മുൻപ് തന്റെ വീടിനോട് ചേർന്ന് അനധികൃതമായി മണൽ കടത്തിയതിന് നിരവധികേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. നിലവിൽ എറണാംകുളം കേന്ദ്രമാക്കി ഒളിവിൽ കഴിയുകയായിരുന്നു. മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ദാസ് ഐ പി എസിന്റെ നിർദ്ദേശത്തിൽ തിരൂർ ഡി വൈ എസ് പി. കെ എം ബിജു,തിരൂർ ഇൻസ്‌പെക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തിൽ തീരൂർ DANSAF സംഘമാണ് ഇയാളെ പിടികൂടിയത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!