HomeNewsAgricultureദേശീയപാത സ്ഥലമെടുപ്പ്; മരങ്ങൾക്കും വിളകൾക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തെകുറിച്ച് അറിയാം

ദേശീയപാത സ്ഥലമെടുപ്പ്; മരങ്ങൾക്കും വിളകൾക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തെകുറിച്ച് അറിയാം

Highway-acquisition

ദേശീയപാത സ്ഥലമെടുപ്പ്; മരങ്ങൾക്കും വിളകൾക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തെകുറിച്ച് അറിയാം

മലപ്പുറം∙ ദേശീയപാതയ്‌ക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിക്കും വിളകൾക്കും നഷ്‌ടപരിഹാരം കണക്കാക്കുന്നത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം. ഓരോരുത്തർക്കും ലഭിക്കുന്ന നഷ്‌ടപരിഹാരം വിചാരണവേളയിൽ അറിയിക്കുമെന്ന് കലക്‌ടർ പറഞ്ഞു. കായ്‌ഫലമുള്ള തെങ്ങിന് 50,000 രൂപയും കായ്‌ക്കാത്തതിന് 25,000 രൂപയും തെങ്ങിൻതൈക്ക് 4,000 രൂപയും ലഭിക്കും. ഭൂവുടമകൾക്കായി നവംബർ 15 മുതൽ ഡിസംബർ 15 വരെ തെളിവെടുപ്പു നടത്തും.
Ads
മറ്റു വിളകളുടെ നഷ്‌ടപരിഹാരം ഇങ്ങനെ:
1. ജാതി (കായ്‌ഫലമുള്ളത്) – 1,00,000 രൂപ
2. ജാതി (കായ്‌ഫലമില്ലാത്തത്) -50,000
3. ജാതി (തൈ) -6,000
4. കമുക് (കായ്‌ഫലമുള്ളത്) – 14,000.
5. കമുക് (കായ്‌ഫലമില്ലാത്തത്) -6,000
6. കമുക് (തൈകൾ) – 600
7. 75 സെന്റി മീറ്ററിൽ കൂടുതലുള്ള പ്ലാവ്, മാവ് 20,000
8. പ്ലാവ്, മാവ് 75 സെന്റിമീറ്റർ വരെ 12,000
9. പ്ലാവ്, മാവ് തൈകൾ 2,000
10. പട്ട, ഗ്രാമ്പൂ, കൊക്കോ (കായ്‌ഫലമുള്ളത്) – 14,000
11. പട്ട, ഗ്രാമ്പൂ, കൊക്കോ (കായ്‌ഫലമില്ലാത്തത്) – 6,000
12. പട്ട, ഗ്രാമ്പൂ, കൊക്കോ ( തൈകൾ) – 2,000
13. കുലയ്‌ക്കാത്ത വാഴ – 300
14. മരച്ചീനി ഒരു ഹെക്‌ടർ – 40,000
15. കായ്‌ഫലമുള്ള കശുമാവ് – 14,000
16. കശുമാവ് കായ്‌ഫലമില്ലാത്തത് – 6,000
17. കശുമാവ് തൈകൾ – 1,000
18. കുരുമുളക് കായ്‌ഫലമുള്ളത് (ഒരു ചുവടിന്) – 14,000.
19. കുരുമുളക് കായ്‌ഫലമില്ലാത്തത് – 6,000
20. കുരുമുളക് തൈകൾ – 1,000
21. വെറ്റിലക്കൊടി – 2,000
22. റമ്പുട്ടാൻ മുതലായവയ്‌ക്ക് കായ്‌ഫലമുള്ളതിന് – 30,000
23. റമ്പുട്ടാൻ മുതലായവയ്‌ക്ക് കായ്‌ഫലമില്ലാത്തത് – 14,000
24. റമ്പുട്ടാൻ മുതലായവയ്‌ക്ക് തൈകൾ – 2,000
25. പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് കായ്‌ഫലമുള്ളത് – 10,000
26. പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് കായ്‌ഫലമില്ലാത്തത് – 4,000
27. പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് തൈകൾ – 1,000


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!