HomeNewsMeetingബജറ്റ്; പ്രാദേശിക മാധ്യമ പ്രവർത്തകരെ അവഗണിച്ചതിൽ കെ.ആർ.എം.യു പ്രതിഷേധിച്ചു

ബജറ്റ്; പ്രാദേശിക മാധ്യമ പ്രവർത്തകരെ അവഗണിച്ചതിൽ കെ.ആർ.എം.യു പ്രതിഷേധിച്ചു

kmru-valanchery-2023

ബജറ്റ്; പ്രാദേശിക മാധ്യമ പ്രവർത്തകരെ അവഗണിച്ചതിൽ കെ.ആർ.എം.യു പ്രതിഷേധിച്ചു

കുറ്റിപ്പുറം: 2023ലെ കേരളബജറ്റിൽ പ്രാദേശിക മാധ്യമപ്രവർത്തകരെ പാടെ അവഗണിച്ചിരിക്കുകയാണ്. പ്രാദേശികമായുള്ള വിവരങ്ങൾ ശേഖരിച്ച് എത്തിക്കുന്ന മാധ്യമ പ്രവർത്തകർ ഏറെ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്.ജീവൻ തന്നെ പണയപ്പെടുത്തിയാണ് പലപ്പോഴും പ്രാദേശിക മാധ്യമ പ്രവർത്തകർ വാർത്തകൾ ശേഖരിക്കുന്നത്. മതിയായ സുരക്ഷയോ, ഇൻഷൂറൻസോ, വേതനമോ ഇല്ലാതെയാണ് മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്നത്. പ്രാദേശികമാധ്യമ പ്രവർത്തകർക്ക് ഇൻഷൂറൻസ് സുരക്ഷയും പെൻഷനുമടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റിപ്പുറത്ത് വെച്ച് നടന്ന ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം സുരേഷ്.ഇ.നായർ അധ്യക്ഷനായി. കെ.ആർ.എം.യു.അംഗങ്ങൾക്കായി സൗജന്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയടക്കമുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കാനും തീരുമാനിച്ചു.ജാഫർ നാസീബ്,നാസർ ഇരിമ്പിളിയം, അബ്ദുൽ റഷീദ്.പി.വി,നൂറുൽ ആബിദ് നാലകത്ത്, എം.വി.നൗഫൽ, മുഹമ്മദ് അബ്ദുറഹ്മാൻ കെ.പി,ഹസ്ന യഹ്യ സംസാരിച്ചു.രക്ഷാധികാരികളായി അബ്ദുൾ റഷീദ്.പി.വി.മാണൂർ, നിസാർ പാലക്കൽ, ജില്ലാ പ്രസിഡൻ്റായി സുരേഷ് ഇ.നായർ, ജനറൽ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, ട്രഷറർ സൻജിത് എ നാഗ്, വൈസ് പ്രസിഡൻ്റുമാരായി മുഹമ്മദ് അബ്ദുറഹ്മാൻ, എം.വി.നൗഫൽ, ജോയിൻ സെക്രട്ടറിമാരായി ഹസ്ന യഹ്യ, രാജേഷ് തണ്ടിലം, മീഡിയ കൺവീനർ റഫീഖ്.സി.വി, എന്നിവരെ തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!