ജിംഷാദ് വേഗ താരം: വാരിയേഴ്സ് മുന്നിൽ തന്നെ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം-2017ൽ അത്‌ലറ്റിക്സ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വാരിയേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് മുന്നേറ്റം തുടരുന്നു. അത്‌ലറ്റിക്സിലെ ഗ്ലാമർ ഇനമായ സീനിയർ പുരുഷ്ന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ബ്രദേഴ്സ് മീമ്പാറയുടെ ജിംഷാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10.34 സെക്കണ്ടിലാണ് ജിംഷാദ് ഓടിയെത്തിയത്. ബ്രസീൽ കൊട്ടാരത്തിന് വേണ്ടി ട്രാക്കിലിറങ്ങിയ ശരത്‌ചന്ദ്രൻ രണ്ടാം സ്ഥാനത്തും ഈഗിൾസ് പടിഞ്ഞാറെക്കരയുടെ അഫ്സൽ മൂന്നാമതും എത്തി. 130 പോയ്ന്റുകൾ കായിക ഇനങ്ങളിൽ നിന്നും മാത്രമായി നേടിയ വാരിയേഴ്സിന് ഇതുവരെ 163 പോയ്ന്റായി. 43 പോയ്ന്റുമായി ബ്രദേഴ്സ് മീമ്പാറ രണ്ടാം സ്ഥാനത്തുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
