HomeNewsMeetingജലജീവൻ മിഷൻ; എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലത്തിൽ യോഗം ചേർന്നു

ജലജീവൻ മിഷൻ; എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലത്തിൽ യോഗം ചേർന്നു

meeting-mla-kavumpuram

ജലജീവൻ മിഷൻ; എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലത്തിൽ യോഗം ചേർന്നു

വളാഞ്ചേരി:മുഴുവൻ ഗ്രാമീണ വീടുകളിലേക്കും ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്ന ‘ജലജീവൻ മിഷൻ’ പദ്ധതിയുടെ ഭാഗമായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലത്തിൽ യോഗം ചേർന്നു. മണ്ഡലത്തിൽ വെള്ളമെത്തിക്കേണ്ട വീടുകളുടെ കണക്ക് യോഗത്തിൽ ചർച്ച ചെയ്തു. കേന്ദ്രസർക്കാർ 45%, പദ്ധതി സംസ്ഥാന സർക്കാർ 30%, തദ്ദേശ സ്ഥാപനങ്ങൾ 15% പത്ത് ശതമാനം ഗുണഭോക്താവും എന്നിങ്ങനെയാണ് പദ്ധതി വിഹിതം വഹിക്കുക. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ അടിയന്തിര ബോർഡ് യോഗം വിളിച്ച് ചേർത്ത് തീരുമാനമെടുത്ത് സമഗ്ര പദ്ധതി തയ്യാറാക്കി നൽകുന്നതിന് യോഗം തീരുമാനിച്ചു. രണ്ട് മാസം കൊണ്ട് മണ്ഡലത്തിലെ പഞ്ചായത്തുകളിലെല്ലാം ആദ്യഘട്ടമായി 500 ഗാർഹിക കണക്ഷനുകൾ വീതം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. കുറ്റിപ്പുറം പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടേയും ജലനിധിയുടേയും സംയുക്ത യോഗം വിളിച്ച് ചേർക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിലാണ് മണ്ഡലത്തിലെ മുനിസിപ്പൽ, പഞ്ചായത്ത് അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി, സി.കെ. റുഫീന ( വളാഞ്ചേരി നഗരസഭ) വി.മധുസൂദനൻ (മാറാക്കര) കെ. മൊയ്തീൻ (പൊന്മള ) വി.കെ. റജുല നൗഷാദ് (ഇരിമ്പിളിയം) ഫസീന അഹമ്മദ് കുട്ടി (കുറ്റിപ്പുറം) കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ദീഖ് പരപ്പാര, കേരള വാട്ടർ അതോറിറ്റി എടപ്പാൾ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ജയപ്രകാശ്, തിരൂർ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ സലിം കുമാർ, മലപ്പുറം പ്രൊജക്ട് ഡിവിഷൻ അസിസ്റ്റൻറ് എഞ്ചിനീയർ അജ്മൽ, അസിസ്റ്റൻറ് എഞ്ചിനീയർമാരായ ആനന്ദകുമാർ, ഫൈസൽ എന്നിവരും വിവിധ പഞ്ചായത്ത് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!