HomeNewsPoliticsഎഴുപതിന കർമ്മ പദ്ധതികളുമായി മുസ്‌ലിം ലീഗിന്റെ എഴുപതാം വാർഷികാഘോഷത്തിന് ഉജ്വല തുടക്കം

എഴുപതിന കർമ്മ പദ്ധതികളുമായി മുസ്‌ലിം ലീഗിന്റെ എഴുപതാം വാർഷികാഘോഷത്തിന് ഉജ്വല തുടക്കം

iuml-president

എഴുപതിന കർമ്മ പദ്ധതികളുമായി മുസ്‌ലിം ലീഗിന്റെ എഴുപതാം വാർഷികാഘോഷത്തിന് ഉജ്വല തുടക്കം

കിഴിശ്ശേരി ∙ എഴുപതിന കർമ പദ്ധതികൾക്കു തുടക്കമിട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ എഴുപതാം വാർഷികാഘോഷത്തിന് ഉജ്വല തുടക്കം. തിങ്ങിനിറഞ്ഞ പ്രവർത്തകരുടെ ആവേശത്തിരയിൽ ജില്ലാതല ഉദ്ഘാടനം ദേശീയ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ നിർവഹിച്ചു. 70 ഇന പദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു പ്രവർത്തകർ മുസ്‌ലിം ലീഗിന്റെ ചരിത്ര സമ്മേളനത്തിനു സാക്ഷിയായപ്പോൾ കിഴിശ്ശേരിയിലെ ഖാഇദെമില്ലത്ത് നഗർ പച്ചയണിഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തി.

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.വി.അബ്ദുൽ വഹാബ് എംപി, എംഎൽഎമാരായ ടി.വി.ഇബ്രാഹിം, കെ.എൻ.എ.ഖാദർ, പി.ഉബൈദുല്ല, എം.ഉമ്മർ, പി.കെ.ബഷീർ, പി.കെ.അബ്ദുറബ്ബ്, പി.അബ്ദുൽ ഹമീദ്, ജില്ലാ പ്രസിഡന്റ് യു.എ.ലത്തീഫ്, എം.പി.അബ്ദുസ്സമദ് സമദാനി, സലീം കുരുവമ്പലം തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!