HomeTechnologyകുറ്റിപ്പുറം എം.ഇ.എസിൽ നാഷണൽ ഐ.ടി. ഫെസ്റ്റ് ഇന്ന് തുടങ്ങും

കുറ്റിപ്പുറം എം.ഇ.എസിൽ നാഷണൽ ഐ.ടി. ഫെസ്റ്റ് ഇന്ന് തുടങ്ങും

mesce

കുറ്റിപ്പുറം എം.ഇ.എസിൽ നാഷണൽ ഐ.ടി. ഫെസ്റ്റ് ഇന്ന് തുടങ്ങും

കുറ്റിപ്പുറം: കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കോളേജ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) വിഭാഗം സംഘടിപ്പിക്കുന്ന നാഷണൽ ഐ.ടി. ഫെസ്റ്റ് ’എക്സലെൻഷ്യ-2020’ ഇന്ന് തുടങ്ങും. ഇന്നും നാളെയുമായാണ് ഐ.ടി ഫെസ്റ്റ് നടത്തുന്നത്. എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.ഒ.ജെ. ലബ്ബ അധ്യക്ഷനാകും. പൂർവവിദ്യാർഥിയും ആർട്ടിസ്റ്റിക് ഗ്രൂപ്പിന്റെ ജനറൽമാനേജരുമായ ബാസിൽ ഇബ്രാഹിം ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
mesce
പേപ്പർ പ്രസന്റേഷൻ, കോഡിങ്, ഹാക്കിങ്, വെബ് ഡിസൈനിങ്, ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഐ.ടി. ക്വിസ് കൂടാതെ ഓൺലൈൻ മത്സരങ്ങളും നടത്തും. മത്സരങ്ങൾക്ക് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. പത്രസമ്മേളനത്തിൽ അസി. പ്രൊഫസർ സി. മുഹമ്മദ് ജാബിർ, സ്റ്റാഫ് കോ-ഓർഡിനേറ്റർ സി.വി. നൗഷാദ്, കെ. രാംലാൽ, അമ്പാടി വിശ്വനാഥ്, കെ.വി. മുഹമ്മദ് ഷഹീർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!