HomeNewsEventsവളാഞ്ചേരി നഗരസഭ കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

വളാഞ്ചേരി നഗരസഭ കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

womens-day-2020-valanchery

വളാഞ്ചേരി നഗരസഭ കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

വളാഞ്ചേരി: അന്താരഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭാ കുടുംബശ്രീ സ്ത്രീ ശാക്തീകരണ മേഖലയിൽ മികവ് പുലർത്തിയവരെ ആദരിക്കുകയും ലിംഗ സമത്വവും അവകാശങ്ങളും എന്ന വിഷയത്തിൽ ശില്പശാലയും സംഘടിപ്പിച്ചു. വനിതകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്നുള്ള സത്യ പ്രതിജ്ഞ നഗരസഭാ ചെയർപേഴ്‌സൺ സി.കെ റുഫീന ചൊല്ലിക്കൊടുത്തു. വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങ് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സി. രാമകൃഷ്‌ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്‌സൺ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു.
womens-day-2020-valanchery
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മൈമൂന വാർഡ്‌ കൗൺസിലർ ടി.കെ അബ്ദുൽ ഗഫൂർ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.യു.എൽ.എം മാനേജർ സുബൈറുൽ അവാൻ ശിൽപ്പശാലയിൽ ക്ലാസെടുത്തു. കുടുംബശ്രീ ഉത്പന്നങ്ങൾ പൊതു വിപണിയിലെത്തിക്കുന്നതിനും കുടുംബശ്രീ സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വീട്ടിൽ ഒരു കുടുംബശ്രീ ഉത്പന്നം’ പദ്ധതിയും ദിനാചരണത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. മാർച്ച് 14, 15 തിയ്യതികളിലായി വാർഡ്‌ തലങ്ങളിൽ വീട് തോറും കുടുംബശ്രീ പ്രവർത്തകർ സന്ദർശിച്ച് ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതാണ് വീട്ടിൽ ഒരു കുടുംബശ്രീ ഉത്പന്നം പദ്ധതി.
womens-day-2020-valanchery
വനിതാ ദിനാചരണത്തിന്റെ ഭാഗമായി രാത്രികാല അയൽക്കൂട്ട സംഗമവും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പ്രത്യേകം തയ്യാറാക്കിയ ‘എന്റെ അവസരം എന്റെ അവകാശം. സധൈര്യം മുന്നോട്ട്..! എന്ന് എഴുതിയ വെള്ളക്കൊടികൾ അയൽക്കൂട്ടങ്ങൾ കവലകളിൽ സ്ഥാപിച്ചു. പരിപാടിക്ക് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ സ്വാഗതവും സി.ഡി.എസ് അക്കൗണ്ടന്റ് കെ.സി നിഷ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!