HomeNewsEducationNewsകൊറോണ: ഏഴാം ക്ലാസ് വരെ അവധി; പൊതുപരിപാടികള്‍ റദ്ദാക്കും, തിയറ്ററുകൾ അടച്ചിടും

കൊറോണ: ഏഴാം ക്ലാസ് വരെ അവധി; പൊതുപരിപാടികള്‍ റദ്ദാക്കും, തിയറ്ററുകൾ അടച്ചിടും

covid-19

കൊറോണ: ഏഴാം ക്ലാസ് വരെ അവധി; പൊതുപരിപാടികള്‍ റദ്ദാക്കും, തിയറ്ററുകൾ അടച്ചിടും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനം. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്കു മാറ്റമില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകൾക്കും നിർദേശം ബാധകമാണ്. അതേസമയം, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകും എന്നാല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല.
school-students
ഇതിനൊപ്പം കോളേജുകളിലും റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍മാറ്റമില്ലാതെ നടക്കും. കോറോണയുടെ പശ്ചാത്തലത്തില്‍ ക്വാറന്റൈന്‍ ചെയ്തിട്ടുള്ളതോ നിരീക്ഷണത്തില്‍ ഉള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി നല്‍കും.
Ads
സി.ബി.എസ്​.ഇ ഉൾപ്പെടെ എല്ലാ സ്​കൂളുകൾക്കും കോളജ്​, മദ്​റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, തിയേറ്റർ എന്നിവ മാർച്ച്​ 31 വരെ അടച്ചിടും. ഉത്സവങ്ങള്‍, കൂട്ട പ്രാര്‍ഥനകള്‍, മറ്റ് മതപരമായ ചടങ്ങുകള്‍, ജനങ്ങള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ എന്നിവ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കും. ശബരിമല തീര്‍ത്ഥാടനത്തിനും നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടും. മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.
പ്രധാന തീരുമാനങ്ങൾ:
1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല.
2. എട്ട്​ മുതൽ അതീവ സുരക്ഷാ മുൻകരുതലോടെ പരീക്ഷ
3. സി.ബി.എസ്​.ഇ ഉൾപ്പെടെ എല്ലാ സ്​കൂളുകൾക്കും കോളജ്​, മദ്​റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ എന്നിവ മാർച്ച്​ 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷൻ, സ്​പെഷൽ ക്ലാസുകൾ തുടങ്ങിയവക്കും മാർച്ച്​ 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരൽ അപകടം സൃഷ്​ടിക്കും.
7. കലാ സാംസ്​കാരിക പരിപാടികൾ ഒഴിവാക്കുക.
8. സർക്കാർ ഓഫിസുകളിൽ രോഗബാധ നിയന്ത്രിക്കാൻ മുൻകരുതലെടുക്കും.
7. വിവാഹം ചടങ്ങുകൾ മാത്രമായി നടത്തുക.
8. ശബരിമലയിൽ നിത്യപൂജ മാത്രം നടത്തുക. ദർശനത്തിന്​ പോകുന്നത്​ ഒഴിവാക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!