HomeNewsCrimeKidnapതിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ

തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ

തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ

തിരൂർ: തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ. ബുധനാഴ്ച രാത്രി തിരൂർ ആലിങ്ങലിൽ വച്ചാണ് നടുറോഡിലിട്ട് കുത്തിയ ശേഷം തട്ടിക്കൊണ്ടുപോയ കൊട്ടേഷൻ സംഘത്തെ പിന്തുടർന്ന് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് അടുത്തുള്ള പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് മുഹമ്മദ് റാഫിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചും ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇയാൾ ഓടിച്ചിരുന്ന KL 11 AB 1919 ഇന്നോവകാർ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. പ്രതികളെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് പൊലീസ് സാഹസികമായി പൊന്നാനി അയ്യോട്ടിച്ചിറയിൽ വെച്ചാണ് പിടികൂടിയത്. നാല് പ്രതികളും പൊന്നാനി സ്വദേശികളാണ്. പൊന്നാനി ഈശ്വരമംഗലം വാരിയത്ത് പറമ്പിൽ മുഹമ്മദ് റാഫി, വെളിയങ്കോട് ചന്തീരകത്ത് മുഹമ്മദ് റഹീം, അയ്യോട്ടിച്ചിറ വലിയപുരക്കൻ മുഹമ്മദ് ഇക്ബാൽ, വെളിയങ്കോട് പൊന്നാക്കാരന്റകത്ത് ജുനൈദ് എന്നിവരാണ് പൊലീസ് പിടിയിലായത്.

യുവാവ് മോഷ്ടാവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് അക്രമിസംഘം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തട്ടികൊണ്ടുപോയത്. തിരൂർ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം സി.ഐ ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത്, സി.പി.ഒമാരായ ഷിബു, സജി അലോഷ്യസ്, പങ്കജ് കുമാർ, റജീഷ്, ഡാനിയേൽ ജോൺസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!