HomeNewsFeaturedമലയാളത്തെ സ്നേഹിച്ച മലപ്പുറത്തെ അസം പെൺകൊടിയെ കാണാൻ മുഖ്യമന്ത്രിയുടെ സ്നേഹക്ഷണം

മലയാളത്തെ സ്നേഹിച്ച മലപ്പുറത്തെ അസം പെൺകൊടിയെ കാണാൻ മുഖ്യമന്ത്രിയുടെ സ്നേഹക്ഷണം

himadri majhi

മലയാളത്തെ സ്നേഹിച്ച മലപ്പുറത്തെ അസം പെൺകൊടിയെ കാണാൻ മുഖ്യമന്ത്രിയുടെ സ്നേഹക്ഷണം

പുലാമന്തോൾ: മലയാളത്തെ നെഞ്ചേറ്റിയ അസം

പെൺകുട്ടിക്ക് റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‍ചയ്ക്കു ക്ഷണം. പുലാമന്തോൾ പാലൂരിൽ താമസമാക്കിയ അഭിലാഷ് മാജിയുടെയും പുരോബിയുടെയും മകളായ ഹിമാദ്രി മാജിക്കാണ് ക്ഷണം ലഭിച്ചത്. കൂലിവേലക്കാരനായ അഭിലാഷ് മാജിയും കുടുംബവും വാടക ക്വാർട്ടേഴ്‍സിലാണ് താമസം.

പുലാമന്തോൾ ഗവ. ഹൈസ്‍കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഹിമാദ്രി. മാതാപിതാക്കൾക്കും അധ്യാപകരായ മണിലാൽ, പ്രമോദ് എന്നിവർക്കുമൊപ്പം 25ന് ട്രെയിനിൽ തിരുവനന്തപുരത്തേക്കു പോവും.  പഠനത്തിൽ മികവു പുലർത്തുന്നതിനൊപ്പം ഒട്ടേറെ മലയാളം കയ്യക്ഷര, വായനാ മത്സരങ്ങളിൽ മലയാളികളെ പിന്തളി ഹിമാദ്രി മാജി മുന്നിലെത്തിയിരുന്നു.

11 വർഷം മുൻപ് അസമിലെ ഗുലഹട്ടിൽനിന്ന് ഉപജീവനമാർഗം തേടി കേരളത്തിലെത്തിയതാണ് ഹിമാദ്രിയുടെ കുടുംബം. നാലാം ക്ലാസ് വരെ പാലൂർ എൽപി സ്‍കൂളിലും അഞ്ചു മുതൽ ഹൈസ്‍കൂളിലുമാണ് പഠനം.സ്‍കൂളിൽ ചേർക്കുമ്പോൾ ഭാഷ പ്രശ്‍നമാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ഹിമാദ്രി ക്ലാസിലെ കുട്ടികളെയെല്ലാം മലയാളത്തിൽ പിന്നിലാക്കി. ചുരുങ്ങിയ വർഷത്തിനകം മടങ്ങിപ്പോകാനാണ് അന്ന് ഉദ്ദേശിച്ചത്. എന്നാൽ മലയാളത്തെ സ്‍നേഹിച്ച ഹിമാദ്രിയും കുടുംബവും നാട്ടുകാർക്കും കണ്ണിലുണ്ണികളായി.

ഇപ്പോൾ ആറു വർഷമായി നാട്ടിൽ പോയിട്ട്. ഇതിനകം പൻമന രാമചന്ദ്രൻ നായർ ഫൗണ്ടേഷന്റെ പ്രഥമ മലയാള ഭാഷാ പുരസ്‍കാരം ഉൾപ്പെടെ മലയാള ഭാഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പുരസ്‍കാരങ്ങൾ ഹിമാദ്രി നേടിയിട്ടുണ്ട്.മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ചയ്ക്കൊപ്പം മറുനാടൻ തൊഴിലാളികളുടെ പ്രശ്‍നങ്ങൾ ചർച്ച ചെയ്യുന്ന പ്രതിവാര സംവാദ പരിപാടിയിലും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും. മുഖ്യമന്ത്രിയെ അടുത്തുകാണാനും സംസാരിക്കാനും കിട്ടുന്ന ഭാഗ്യാവസരത്തിനായി കാത്തിരിക്കുകയാണെന്ന് ഹിമാദ്രി പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!