HomeNewsAgricultureഗ്രീൻ 33 പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

ഗ്രീൻ 33 പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

green-33-valanchery

ഗ്രീൻ 33 പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

വളാഞ്ചേരി:വളാഞ്ചേരി നഗരസഭ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഗ്രീൻ 33 സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഉത്ഘാടനം നഗരസഭാ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ മൈമൂനയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു. നഗരസഭയിൽ പുതുതായി ഏകദേശം 80 ഏക്കർ സ്ഥലത്ത് പുതുതായി പച്ചക്കറി കൃഷി തുടങ്ങാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 4.5 ലക്ഷം രൂപ പദ്ധതിയിൽ ഇതിനായി വകയിരുത്തിയിട്ടുണ്ട്. കൃഷിഭവനിൽ നടന്ന ഉത്ഘാടന ചടങ്ങിൽ കൗൺസിലർമാരായ ടി.പി അബ്ദൾ ഗഫുർ, മുർക്കത്ത് മുസ്തഫ, നൗഫൽ പാലാറ, മുജീബ് റഹ്മാൻ CH, സുബൈദ, വസന്ത, കൃഷി ഓഫീസർ മൃദുൽ മറ്റ് ഉദ്യോഗസ്തർ ‘ കൃഷിക്കാർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!