HomeNewsGOസ്‌കൂളുകളില്‍ പിടിഎ ഫീസ് 100 രൂപയില്‍ ഏറെ വേണ്ടന്ന് ഉത്തരവ്

സ്‌കൂളുകളില്‍ പിടിഎ ഫീസ് 100 രൂപയില്‍ ഏറെ വേണ്ടന്ന് ഉത്തരവ്

kerala-students

സ്‌കൂളുകളില്‍ പിടിഎ ഫീസ് 100 രൂപയില്‍ ഏറെ വേണ്ടന്ന് ഉത്തരവ്

തിരുവനന്തപുരം : സ്കൂളില്‍ കൊള്ളപ്പിരിവ് വേണ്ട; സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് പിടിഎ ഫീസ് 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് കൈമാറി. 100 രൂപയില്‍ കൂടുതല്‍ പിടിഎ ഫീസ് വാങ്ങിയതായി പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. പിടിഎ ഫണ്ടിലേക്ക് 100 രൂപയില്‍ കൂടുതല്‍ വാങ്ങുന്നത് 2007 ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച്‌ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
kerala-students
സ്‌കൂളുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ രസീതുകളും പിന്‍വലിക്കണം. പുതിയതായി കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിക്കുന്ന രസീതുകള്‍ അച്ചടിച്ച്‌ നമ്ബര്‍ രേഖപ്പെടുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. എഇഒ മുതല്‍ ഡിഡി വരെയുള്ളവര്‍ സ്‌കൂളുകളിലെത്തി ഇത് പരിശോധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു.
bright-academy
പഠന സംബന്ധമായ ആവശ്യങ്ങള്‍ക്കായി എല്‍പി വിഭാഗത്തില്‍ 20 രൂപയും , യുപിയില്‍ 50 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 100 രൂപയുമാണ് പരമാവധി പിടിഎ ഫണ്ടായി സ്വീകരിക്കാവുന്ന തുക. പിടിഎയുടെ ഭാവനയനുസരിച്ച് പലകാര്യങ്ങള്‍ക്കായി വന്‍തുക പിരിക്കുന്ന രീതി വ്യാപക പരാതിക്കു കാരണമായിരുന്നു. പലയിടത്തും ഇത് ചട്ടമ്പിഫീസ് പിരിവായി മാറിയിരുന്നു.
students
ജൂണ്‍ മൂന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്ബ് എല്ലാ സൗകര്യങ്ങളും കുട്ടികള്‍ക്കായി ഒരുക്കണം. സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഓടിട്ട കെട്ടിടങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ വേണമെന്നും പ്രധാനാധ്യാപകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക സ്‌കൂള്‍ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!