HomeNewsProtestവെണ്ടല്ലൂർ ഇല്ലത്തപ്പടി തോട് തകർത്തു ഗെയിൽ അധികൃതർ ; കർഷകർ ദുരിതത്തിൽ

വെണ്ടല്ലൂർ ഇല്ലത്തപ്പടി തോട് തകർത്തു ഗെയിൽ അധികൃതർ ; കർഷകർ ദുരിതത്തിൽ

vendallur

വെണ്ടല്ലൂർ ഇല്ലത്തപ്പടി തോട് തകർത്തു ഗെയിൽ അധികൃതർ ; കർഷകർ ദുരിതത്തിൽ

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ-ഇല്ലത്തപ്പടി തോട് ഗെയിൽ അധികാരികൾ തകർത്തതോടെ ഭാരതപ്പുഴയിലേക്കൊഴുകേണ്ട വെള്ളം മുഴുവൻ വെണ്ടല്ലൂർ പുഞ്ചപ്പാടത്തേക്ക് ഒഴുകിയതോടെ വയലെല്ലാം കരഭൂമിയായി മാറുന്നു. കൃഷി നടത്താനാവാത്ത വിധം കർഷകർ ദുരിതക്കയത്തിലേക്ക്.
vendallur
അതോടൊപ്പം തന്നെ ഗൈൽ പൈപ്പ് വലിക്കാനായി നിർമ്മിച്ച അശാസ്ത്രീയമായ റോഡ് വെട്ടലും കുഴിയെടുക്കലും മണ്ണ് കൂട്ടിയിട്ടുമെല്ലാമായി ബാക്കി ഭാഗങ്ങളിൽ പോലും കൃഷി നടത്താനാവാത്ത അവസ്ഥയിലാണ് കർഷകർ.
ad
ഈ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന പൈങ്കണ്ണൂർ-വെണ്ടല്ലൂർ ബൈപ്പാസ് റോഡിന് പൂർണ്ണമായ തകർച്ചയും നേരിട്ടു. ഇരകൾക്ക് നൽകാമെന്നേറ്റ നഷ്ടപരിഹാര തുകയും നൽകിയിട്ടില്ല.
gail
കർഷകരോടൊപ്പം നിന്ന് വൻ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കർഷകരുടെ സഹകരണത്തോടെ താൽക്കാലിക തോട് ഭിത്തി കെട്ടുമെന്നും അറിയിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി സിദ്ദീഖ്, ജില്ലാ സെക്രട്ടറി വി.ടി മുസ്തഫ, കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ടി ഷംല ടീച്ചർ, കർഷക കോൺഗ്രസ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് എ.കെ അസീസ്, സെക്രട്ടറിമാരായ ബാവ മാസ്റ്റർ, നാസർ വടക്ക നാഴി, യൂത്ത് കോൺഗ്രസ് നേതാവ് പി.ടി ഷഹനാസ്, സി.വി മാനു കരേക്കാട്, മണി വി, സേതുമാധവൻ നായർ പി, സുകുമാരൻ ഐ.പി, മുസ്തഫ കട്ടച്ചിറ എന്നിവർ സ്ഥലം സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!