HomeNewsDevelopmentsകോട്ടയ്ക്കൽ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2.6 കോടി

കോട്ടയ്ക്കൽ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2.6 കോടി

kottakkal-mla

കോട്ടയ്ക്കൽ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2.6 കോടി

കോട്ടയ്ക്കൽ∙ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ആസ്തിവികസന ഫണ്ടിൽനിന്ന് 2.58 കോടി രൂപ അനുവദിച്ചതായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു.
ഫണ്ട് അനുവദിക്കപ്പെട്ട റോഡുകളും അനുവദിക്കപ്പെട്ട തുകയും ചുവടെ
കൂരിയാട്–വായനശാല റോഡ് റീടാറിങ് രണ്ടാം ഘട്ടം (നാലു ലക്ഷം, എടയൂർ പഞ്ചായത്ത്)
മീമ്പാറ–ഹൈസ്കൂൾ–വൈക്കത്തൂർ റോഡ് (25 ലക്ഷം)
കാർത്തല–പട്ടേരി–വെളിച്ചപ്പറമ്പ് ട്രാക്ടർ ബ്രിജ് ആൻഡ് പാത്ത്‌വേ കോൺക്രീറ്റിങ് (10 ലക്ഷം, വളാഞ്ചേരി പഞ്ചായത്ത്)
പെരിങ്ങോട്ടുപറമ്പ് കോളനി–കടാരം തുവ്വപ്പാറ റോഡ് (20 ലക്ഷം), മാറാക്കര യുപി സ്കൂൾ–മരുതൻചിറ പോസ്റ്റ് ഓഫിസ് റോഡ് (20 ലക്ഷം).
valanchery-angadippuram-road
കാടാമ്പുഴ–വെട്ടുതോട്–പടിഞ്ഞാറെനിരപ്പ് റോഡ് (10 ലക്ഷം, മാറാക്കര പഞ്ചായത്ത്)
അലവി മാസ്റ്റർ പടി ചവറേങ്ങൽ കടവ് പാത്ത് വേ (15 ലക്ഷം)
വലിയകുന്ന് ലക്ഷംവീട്–പെരുന്താംകുന്ന് പാത്ത് വേ (25 ലക്ഷം)
മങ്കേരി ജിഎൽപി സ്കൂൾ–മഠത്തിൽപടി പാത്ത്‌വേ (10 ലക്ഷം, ഇരിമ്പിളിയം പഞ്ചായത്ത്)
മാണൂർ–പരാരി പൂവാട് പാത്ത്‌വേ കോൺക്രീറ്റിങ് (10 ലക്ഷം, പൊന്മള പഞ്ചായത്ത്)
പുഴനമ്പ്രം–പൂളത്തോട് റോഡ് (10 ലക്ഷം)
ഹിൽടോപ് നിലംപതി –കുന്നുംപുറം റോഡ് (10.79 ലക്ഷം)
എന്നിവയ്ക്കാണ് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി കലക്ടർക്കു സമർപ്പിച്ചു. പണി തുടങ്ങാനുള്ള നടപടി വേഗത്തിലാക്കുമെന്ന് എംഎൽഎ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!