HomeNewsCrimeDrugതിരൂരിൽ നാലംഗ ലഹരി വിൽപന സംഘം പിടിയിൽ

തിരൂരിൽ നാലംഗ ലഹരി വിൽപന സംഘം പിടിയിൽ

drug-peddlers-arrest-tirur

തിരൂരിൽ നാലംഗ ലഹരി വിൽപന സംഘം പിടിയിൽ

തിരൂർ: അന്യ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്ന നാലംഗ സംഘത്തെ തിരൂർ പൊലീസ് പിടികൂടി. ചെമ്പ്ര സ്വദേശികളായ പറമ്പാട്ട് ഷെഫീഖ് (32), തെയ്യത്തിൽ മുഹമ്മദ് മുസ്തഫ (40), പുന്നയിൽ മുബീൻ (28), തെക്കുംമുറി സ്വദേശി കൊടിയേരി പ്രജിത്ത് (31) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് കർണാടക അതിർത്തി പ്രദേശങ്ങളിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് തിരൂരിലും പരിസരങ്ങളിലും വലിയ വിലയ്ക്ക് ചെറിയ പാക്കറ്റുകളിലാക്കി വില്പന നടത്തുകയാണ് സംഘത്തിന്റെ രീതി. ഷെഫീഖ് താമസിക്കുന്ന തുമരക്കാവിലെ വാടക വീട്ടിൽ നിന്നും അമ്പതോളം കഞ്ചാവ് പാക്കറ്റുകളും ഇലക്ട്രോണിക് തുലാസുകളും പൊലീസ് കണ്ടെടുത്തു. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ്കുട്ടി, ഉണ്ണിക്കുട്ടൻ, ധനേഷ്‌കുമാർ, ഷിജിത്ത്, ആന്റണി, അക്ബർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ലഹരികടത്തിനെകുറിച്ച് കൂടുതൽ അന്വഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!