HomeNewsInitiativesCommunity Serviceവളാഞ്ചേരി നഗരസഭയിൽ ‘ഒരു വയറൂട്ടാം’ പദ്ധതിക്ക്‌ തുടക്കമായി

വളാഞ്ചേരി നഗരസഭയിൽ ‘ഒരു വയറൂട്ടാം’ പദ്ധതിക്ക്‌ തുടക്കമായി

feed-a-stomach-valanchery

വളാഞ്ചേരി നഗരസഭയിൽ ‘ഒരു വയറൂട്ടാം’ പദ്ധതിക്ക്‌ തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുമായി സഹകരിച്ച്‌ വളാഞ്ചേരി നഗരസഭയിലെ മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണമെത്തിക്കാനുള്ള പദ്ധതിക്ക്‌ തുടക്കമായി. പോലീസ്‌ ഹെഡ്‌ക്വർട്ടേഴ്‌സ്‌ ഐജി പി വിജയൻ ഐപിഎസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കി വരുന്നതാണ്‌ ‘ഒരു വയറൂട്ടാം’ പദ്ധതി. വളാഞ്ചേരി നഗരസഭയിൽ താമസിക്കുന്ന 2300 ഓളം ഇതര സംസ്ഥാന തൊഴിലാളികൾക്കാണ്‌ ഇതനുസരിച്ച്‌ ഭക്ഷണക്കിറ്റുകൾ എത്തിച്ചു നൽകുക.
feed-a-stomach-valanchery
ഇതിന്റെ ഫ്ലാഗ്‌ ഓഫ്‌ കർമ്മം കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫസർ ആബിദ്‌ ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.
പതിനഞ്ച്‌ ദിവസത്തേക്ക്‌ ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന റൂമുകളിൽ നേരിട്ടെത്തി വിതരണം ചെയ്യുന്നതാണ്‌ രീതി.
feed-a-stomach-valanchery
വാർഡ്‌ കൗൺസിലർമാർ മുഖേനയാണ്‌ ഗുണഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചത്‌. ചടങ്ങിൽ, നഗരസഭാ ചെയർപേഴ്‌സൺ സി കെ റുഫീന, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ, കൗണ്ടിലർമാരായ ടി പി അബ്ദുൽ ഗഫൂർ, പി പി ഹമീദ്‌, സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, നഗരസഭാ സെക്രട്ടറി എസ്‌ സുനിൽ കുമാർ, കാട്ടിപ്പരുത്തി വില്ലേജ്‌ ഓഫീസർ എൻ ജയശങ്കർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!