HomeNewsInitiativesDonationവളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവന ചെയ്ത് അധ്യാപികയുടെ കുടുംബം

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവന ചെയ്ത് അധ്യാപികയുടെ കുടുംബം

mes-kvm-college-library

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവന ചെയ്ത് അധ്യാപികയുടെ കുടുംബം

വളാഞ്ചേരി : കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവനചെയ്ത് അധ്യാപികയുടെ കുടുംബം. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് സെൻട്രൽ ലൈബ്രറിയിലേക്കാണ് കോഴിക്കോട് സർവകലാശാല കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഭാഗം പ്രൊഫസറും മുൻ മേധാവിയും ഡീനുമായിരുന്ന ഡോ. എ.കെ. ശാരദയുടെ ഓർമയ്ക്കായി പുസ്തകശേഖരം നൽകിയത്. കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന് മുതൽക്കൂട്ടാവാനും ഗവേഷണം നടത്തുന്നവർ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക്‌ ഉപകാരപ്പെടാനുമാണ് അഞ്ഞൂറിലേറെ പുസ്തകങ്ങൾ തങ്ങളുടെ അമ്മയുടെ സ്മരണാർത്ഥം കൈമാറിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
mes-kvm-college-library
പുസ്തക കൈമാറ്റച്ചടങ്ങ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അധ്യക്ഷതവഹിച്ചു. പ്രൊഫ. എം.എ. ജോസഫ്, പ്രൊഫ. കെ.പി. ഹസ്സൻ, ഡോ. ഉമേഷ്, ഡോ. സന്തോഷ്ബാബു, ഡോ. ഉമ, പ്രൊഫ. നിസാബ് എന്നിവർക്കു പുറമെ ഡോ. ശാരദയുടെ കുടുംബാംഗങ്ങളായ സേതുമാധവൻ, ഡോ. അനുപമ, ഡോ. അനഘ, ഡോ. അശ്വിൻ എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!