HomeNewsElectionസ്‌പിന്നങ്ങ് മിൽ തൊഴിലാളികളോട് വോട്ടഭ്യർഥിച്ച് ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങി

സ്‌പിന്നങ്ങ് മിൽ തൊഴിലാളികളോട് വോട്ടഭ്യർഥിച്ച് ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങി

et-election

സ്‌പിന്നങ്ങ് മിൽ തൊഴിലാളികളോട് വോട്ടഭ്യർഥിച്ച് ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങി

എടരിക്കോട് സ്പിന്നിംങ് മില്‍ തൊഴിലാളികളോട് സംവദിച്ച് ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. എടരിക്കോട് കെല്‍ സന്ദര്‍ശനമായിരുന്നു അടുത്ത പരിപാടി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ തൊഴിലാളിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ തൊഴിലാളി വിഭാഗത്തിനിടയില്‍ പ്രിയങ്കരനായ അവകാശ പോരാളിയാണ്. തൊഴിലാളി നേതാവായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഇ.ടി പാര്‍ലമെന്റിലെത്തിയപ്പോള്‍ പിന്നാക്ക ന്യൂനപക്ഷജനതയുടെ അവകാശ പോരാളിയായി തിളങ്ങി നിന്നു. അടിച്ചമര്‍ത്തപ്പെട്ടവരും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ആബാലവൃദ്ധം ഹൃദയത്തിലേറ്റു വാങ്ങുന്ന കാഴ്ചയാണ് ആദ്യദിനത്തിലെ പര്യടനം ആരംഭിച്ചപ്പോള്‍ തന്നെ ദൃശ്യമായത്.
spinning-mill
തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ ദിനത്തില്‍ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. എടരിക്കോട് വനിതാ പോളി ടെക്‌നിക്ക്, പി എസ് എം ഒ കോളെജ്, തിരൂരങ്ങാടി യതീംഖാന, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
spinning-mill
ഉച്ചഭക്ഷണവും, ജുമുഅ നിസ്കാരവും തിരൂരങ്ങാടി യതീംഖാനയിലായിരുന്നു. വൈകുന്നേരം പരപ്പനങ്ങാടി നഗരസഭയിെല ചെട്ടിപ്പടിയിൽ നിന്നും റോഡ് ഷോ ആരംഭിച്ചു. പി കെ അബ്ദുറബ്, അബ്ദുറഹ്മാൻ രണ്ടത്താണി, പി.എം.ഇ സലാമ്, പി.എസ്.എച്ച് തങ്ങൾ, കെ കുഞ്ഞിമരക്കാർ, ഹനീഫ പുതുപ്പറമ്പ്, സി.എച്ച് മഹാമുണ്ട് ഹാജി, സി കെ എ റസാഖ്, വി എം മജീദ്, എ കെ മുസ്‍തഫ, വി ടി സുബൈർ തങ്ങൾ, സി ആസാദ്‌, നിഷാദ്, വി ടി രാധാകൃഷ്ണൻ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ഇക്ബാൽ കല്ലുങ്ങൽ, റഫീഖ് പാറക്കൽ, എം അബ്ദുറഹ്‌മാൻ കുട്ടി, ഉമർ ഒറ്റുമ്മൽ, സി അബ്ദുറഹ്‌മാൻ കുട്ടി, ശരീഫ് വടക്കയിൽ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!