HomeNewsAgricultureവെണ്ടല്ലൂർ ഇല്ലത്ത്പടി പാടശേഖരത്തിൽ “ഡ്യൂ സ്റ്റാർ മെലൺ” വിളവെടുപ്പുൽസവം നടന്നു

വെണ്ടല്ലൂർ ഇല്ലത്ത്പടി പാടശേഖരത്തിൽ “ഡ്യൂ സ്റ്റാർ മെലൺ” വിളവെടുപ്പുൽസവം നടന്നു

water-melon-vendallur

വെണ്ടല്ലൂർ ഇല്ലത്ത്പടി പാടശേഖരത്തിൽ “ഡ്യൂ സ്റ്റാർ മെലൺ” വിളവെടുപ്പുൽസവം നടന്നു

ഇരിബിളിയം: വെണ്ടല്ലൂർ ഇല്ലത്ത്പടി പാടശേഖരത്ത് “ഡ്യൂസ്റ്റാർ മെലൺ” വിളവെടുപ്പുൽസവത്തിന്റെ ഉൽഘാടനം ഇരിബിളിയം പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. ആദ്യ വിൽപ്പന ഇരിബിളിയം കൃഷി ഓഫീസർ മഞ്ജുമോഹൻ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പമാസ്റ്റർക്ക് നൽകി. ചടങ്ങിൽ വെണ്ടല്ലൂർ പാടശേഖരകമ്മിറ്റി അംഗം മാനുഹാജി, ബാവഹാജി, യൂസഫ് തറക്കൽ, സൈതലവി മാസ്റ്റർ, ജയദേവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. 100% കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വിളവെടുപ്പുൽസവത്തിന് വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് ചീഫ് അഡ്മിനും ജൈവകൃഷി പ്രമോട്ടറുമായ അനിൽ മാനിയംകുന്നത്ത് നേതൃത്വം നൽകി.
water-melon-vendallur
റംസാൻ വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് തണ്ണിമത്തൻ. മലബാറിൽ പൊതുവെ ഇതിനെ വത്തയ്ക്ക എന്നാണ് വിളിക്കുന്നത്. നേരത്തെ റംസാൻ മാത്രമായിരുന്നു തണ്ണിമത്തന്റെ സീസണെങ്കിൽ ഇപ്പോൾ വേനൽകാലത്തും ഇത് വിപണിയിൽ സമൃദ്ധമായി ഉണ്ടാകാറുണ്ട്. സാധാരണ നിലയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു കേരളത്തിലേക്ക് തണ്ണിമത്തനെത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇരിബിളിയത്തേയും സമീപപ്രദേശങ്ങളലുള്ളവർക്കും അവരുടെ സ്വന്തം ബ്രാന്റ് വത്തക്കകൾ തന്നെ ഈ റംസാൻ കാലത്ത് ലഭ്യമാക്കുകയാണ് വെണ്ടല്ലൂർ ഫാംഫ്രഷ്.
fish-vendallur
കൂടാതെ നട്ടർ, തിലാപ്പിയ, വാള എന്നീ മൽസ്യങ്ങൾ ലൈവ് ആയി ഇവിടെ ലഭ്യമാണ്. ഇരിബിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ ഇല്ലത്ത് പടി പാടശേഖരത്തിലാണ് കർഷകരായ സലീമിന്റെയും,ഫൈസലിന്റെയും നേതൃത്വത്തിൽ വത്തക്ക ( തണ്ണിമത്തൻ ) കൃഷി ചെയ്യുന്നത് സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായി അഞ്ചേക്കറോളമുള്ള പാടത്താണ് കൃഷി. പത്ത്തരം വത്തക്കയും ഷമാമും വിവിധ തരം പച്ചക്കറികളുമാണ് ഇത്തവണത്തെ കൃഷി തികച്ചും ജൈവവും വിഷവിമുക്തവുമാണ് അതിൽ രണ്ടേക്കറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന പുറം പച്ചയും അകത്ത് മഞ്ഞയും നിറമുള്ള അൻമോൾ ഇനത്തിൽപ്പെട്ട വത്തക്കയാണ് ഇത്തവണത്തെ താരം.

സാധാരണ വത്തക്കയേക്കാൾ വിലയുണ്ടായിട്ടും വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും ഈ മഞ്ഞക്കുഞ്ഞനെ നാട്ടുകാർ സ്വന്തമാക്കാൻ മത്സരിക്കുകയാണ്. ലോക്ഡൗണിലും വിൽപന ‘ഡൗണാകാതിരിക്കാൻ’ പ്രദേശത്തെ കൃഷികൂട്ടായ്മകൾ ഉപയോഗപ്പെടുത്താനായത് ഇവർക്ക് ഏറെ ആശ്വാസമാവുകയാണ് ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ആവശ്യപ്പെടുന്നവർക്ക് വീടുകളിലെത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട്. ലാക്ഡൗൺ കാലത്തും ഫേസ്‌ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നേരിട്ടും വിൽപന പൊടിപൊടിക്കുകയാണ്.
water-melon-vendallur
സൂക്ഷ്മ ജലസേചനത്തിനും കളകളുടെ ശല്യമില്ലാതിരിക്കുന്നതിനുമായി കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ മൾച്ചിങ് സംവിധാനമാണ് ഈ കൃഷി രീതിക്കായി ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി വേരുകളിലേക്ക് വെള്ളമെത്തിക്കുന്നതുമാണ് ശാസ്ത്രീയ കൃഷിരീതികയാണ് ഇവിടുത്തെ പ്രത്യേകത പ്രത്യേകതയെന്ന് ഇരിബിളിയം കൃഷി ഓഫീസർ മഞ്ജുമോഹൻ പറഞ്ഞു ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇവിടുത്തെ വത്തക്ക കൃഷി. വിളവെടുപ്പ് പൂർത്തിയാകുന്നതോടെ നെൽകൃഷിക്കായി ഇവിടെ കളമൊരുങ്ങും. വിഷുവിന് ഏക്കറുകളോളം വെള്ളരിയും ഇവർ കൃഷി ചെയ്തിരുന്നു. ഇരിബിളിയം കൃഷി ഓഫീസർ മഞ്ജുമോഹന്റെയും സഹപ്രവർത്തകരുടെയും പ്രോൽസാഹനവും, സജീവസാന്നിദ്ധ്യവും ഏറെ പ്രയോജനകരമാണെന്ന് തങ്ങളുടെ കൃഷിയനുഭവങ്ങൾ പങ്ക് വെയ്ക്കുന്ന വേളയിൽ സലിമും ഫൈസലും പ്രത്യേകം പ്രതിപാദിക്കുകയുണ്ടായി….
വിളിക്കാം വെണ്ടല്ലൂർ ഫാം ഫ്രഷിലേക്ക് ☎️8089750072,8089780072


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!