HomeNewsNRIEventകോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്ക് മലപ്പുറം ജില്ലാ കെ.എം സി.സി.യുടെ ആദരം

കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്ക് മലപ്പുറം ജില്ലാ കെ.എം സി.സി.യുടെ ആദരം

kmcc-dubai-covid-vaccine

കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്ക് മലപ്പുറം ജില്ലാ കെ.എം സി.സി.യുടെ ആദരം

ദുബൈ: ലോക ജനതയെ മാസങ്ങളോളമായി ആശങ്കയിലും ഭീതിയിലും ആഴ്ത്തി കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിനെതിയുള്ള പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ വളണ്ടിയർ ടീമിനെ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി ആദരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളാവുന്നവർക്കായി റജിസ്ട്രേഷന് തുടക്കം കുറിച്ചിരുന്നു. ഇത്തരത്തിൽ റജിസ്ട്രേഷൻ നിർവ്വഹിച്ച ആദ്യ ബാച്ചിലെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയവർക്കാണ് ആദരവ് നൽകിയത്.128 രാഷ്ട്രങ്ങളിലെ പൗരന്മാരിൽ യു.എ.ഇ.ഗവൺമെൻ്റ് നടത്തുന്ന വാക്സിൻ പരീക്ഷണത്തിൽ ഇന്ത്യൻ സമൂഹത്തിൻ്റെ പിന്തുണയുമായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യും ഇതിലൂടെ പങ്കാളികളാവുകയായിരുന്നു.
kmcc-dubai-covid-vaccine
ചടങ്ങ് യു.എ.ഇ.കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ എ.പി.ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ലോക മാനവരാശിക്ക് ആശ്വാസമേകുന്ന മാതൃകാപരമായ ദൗത്യമാണു് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായതോടെ നിർവ്വഹക്കപ്പെട്ടതെന്നു് മുനവറലി ശിഹാബ് തങ്ങൾ തൻ്റെ അനുമോദന പ്രഭാഷണത്തിൽ പറഞ്ഞു. ഇതിലൂടെ ലോക സമൂഹത്തിൻ്റെ നെറുകൈകളിലാണ് നിങ്ങളുടെ സ്ഥാനം എന്നും അദ്ദേഹം കൂട്ടി ചേർത്തു. പി.കെ.അൻവർ നഹ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.മലപ്പുറം ജില്ലാ കെ.എം.സി.സി.പ്രസിഡൻറ്ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.
kmcc-dubai-covid-vaccine
ദുബൈ കെ.എം.സി.സി ആക്ടിംഗ് ജന:സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ, സംസ്ഥാന – ജില്ലാ ഭാരവാഹികളായ ആർ.ശുക്കൂർ, കെ.പി.എ സലാം,സിദ്ധീഖ് കാലൊടി,ഷക്കീർ പാലത്തിങ്ങൽ, ബദറുദ്ദീൻ തറമ്മൽ, എ.പി.നൗഫൽ, ഫക്രുദ്ദീൻ മാറാക്കര, ശിഹാബ് ഏറനാട്, അബ്ദുൾ സലാം പരി, നാസർ കുറുമ്പത്തൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പി.വി.നാസർ സ്വാഗതവും, മുജീബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!