HomeNewsCrimeവാതിലടയ്ക്കാതെ സർവീസ്: തിരൂരിൽ ബസ് ഡ്രൈവറുടെ ലൈസൻസ് പോയി

വാതിലടയ്ക്കാതെ സർവീസ്: തിരൂരിൽ ബസ് ഡ്രൈവറുടെ ലൈസൻസ് പോയി

crowded bus

വാതിലടയ്ക്കാതെ സർവീസ്: തിരൂരിൽ ബസ് ഡ്രൈവറുടെ ലൈസൻസ് പോയി

തിരൂർ: വാതിലടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ

ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. തിരൂരിൽ അധികൃതർ നടത്തിയ പരിശോധനയിലാണു നടപടി. കഴിഞ്ഞദിവസം വാതിലടയ്ക്കാതെ യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയ ബസിനെതിരെ പൊലീസ് നടപടി സ്വീകരിച്ചതിനെ തുടർന്ന് തിരൂരിൽ സംഘർഷവും സമരവും നടന്നിരുന്നു.

സംഭവത്തിൽ ഒരു ജീവനക്കാരനെ കോടതി റിമാൻഡ് ചെയ്തു. നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരൂർ താലൂക്കിൽ ബസ് തൊഴിലാളികൾ സംയുക്തമായി രണ്ടുദിവസം പണിമുടക്കി. വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി ആരംഭിച്ചതായി തിരൂർ ജോയിന്റ് ആർടിഒ സി.യു.മുജീബ് പറഞ്ഞു.

ഡ്രൈവർക്ക് ലൈസൻസ് ഇല്ലാതെയും പെർമിറ്റില്ലാതെയും കൂട്ടായി റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് അധികൃതർ കസ്റ്റഡിയിലെടുത്തു. വ്യാജ ടാക്സി സർവീസ് നടത്തിയ നാലു സ്വകാര്യ വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് ഇൻ‍സ്പെക്ടർ കെ.അനസ് മുഹമ്മദ് ഇന്നലെ പിടികൂടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!