HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി

election-covid

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉദേ്യാഗസ്ഥരും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെപ്റ്റംബർ 18-ന് വിളിച്ചുചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി ഉത്തരവായത്.
941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ 86 മുനിസിപ്പാലിറ്റികൾ ആറുമുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലായി 21,865 വാർഡുകളിലേയ്ക്കാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്.
പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദേ്യാഗസ്ഥർക്കുളള പരിശീലനം, ഇ.വി.എം ഫസ്റ്റ് ലെവൽ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരുകയാണ്. അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മറ്റും ഒരു അവസരം കൂടി നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!