HomeNewsDevelopmentsകുറ്റിപ്പുറം ബസ്‌സ്റ്റാൻഡിന് സമീപത്തെ റോഡിലെ കിടങ്ങ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി

കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിന് സമീപത്തെ റോഡിലെ കിടങ്ങ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി

kuttippuram-bus-stand-work

കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിന് സമീപത്തെ റോഡിലെ കിടങ്ങ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി

കുറ്റിപ്പുറം : ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ യാത്രയ്ക്ക് തടസ്സമായിരുന്ന കിടങ്ങ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. ബസ് സ്റ്റാൻഡിൽനിന്ന് റെയിൽവേ ഗേറ്റ് റോഡിലേക്ക്‌ പോകുന്ന ഭാഗത്താണ് കിടങ്ങ് തടസ്സമായിരുന്നത്. എഫ്.സി.ഐ. ഗോഡൗണിന് മുന്നിലെ ഈ കിടങ്ങ് വർഷങ്ങളായി വാഹനങ്ങൾക്ക് ഭീഷണിയായിരുന്നു. ഇരുചക്രവാഹനയാത്രക്കാർ ആണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്.
kuttippuram-bus-stand-work
രജിസ്ട്രാർ ഓഫീസ്, ഹയർസെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ളവ സ്ഥിതിചെയ്യുന്ന മിനി സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിലേക്ക്‌ ടൗണിൽനിന്നുള്ള ഏക റോഡാണിത്. അതുകൊണ്ടുതന്നെ ഒട്ടേറെ വാഹനങ്ങളാണ് എന്നും ഇതുവഴി പോകുന്നത്. പ്രളയഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗത തടസ്സം നീക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!