HomeNewsPoliticsഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

cpi-valanchery-petrol-hike

ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

വളാഞ്ചേരി:കേന്ദ്രസർക്കാർ കൊറോണക്കാലത്തെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ധനവിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.
കൊവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരുന്നു സമരം. കൊവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങളുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില 100 രൂപ കടന്നിരിക്കുന്നത്.
cpi-valanchery-petrol-hike
രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന സാധാരണജനങ്ങളോടുള്ള കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ വെല്ലുവിളിയാണ് ഇത്. ഈ ദുരിതകാലത്ത് ജനതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ ജനതയെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടാതെ ഇത്തരം ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്ന് സി.പി.ഐ വളാഞ്ചേരി എൽ.സി കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത് സമരം ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി. കെ വിജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ വളാഞ്ചേരി എൽ.സി അസിസ്റ്റന്റ് സെക്രട്ടറി സലാം കാട്ടിപ്പരുത്തി, ഇബ്രാഹിം കൊളമംഗലം, ഉണ്ണി പള്ളിയാലിൽ മുസ്തഫ വടക്കുമുറി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!