HomeNewsPDSറേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താക്കള്‍ ബില്ല് ചോദിച്ച് വാങ്ങണം

റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താക്കള്‍ ബില്ല് ചോദിച്ച് വാങ്ങണം

ration-pos

റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താക്കള്‍ ബില്ല് ചോദിച്ച് വാങ്ങണം

റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇ-പോസ് മെഷിനില്‍ നിന്നും ലഭിക്കുന്ന ബില്ല് റേഷന്‍ ഗുണഭോക്താക്കള്‍ ചോദിച്ച് വാങ്ങണമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ കെ.രാജീവ് അറിയിച്ചു. വാങ്ങിയ സാധനങ്ങളുടെ വിവരങ്ങളും ആ മാസത്തെ വിഹിതത്തില്‍ വാങ്ങാന്‍ ശേഷിക്കുന്ന സാധനങ്ങളുടെ വിവരങ്ങളും ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവും വിലയും ശരിയാണോ എന്ന് ഒത്തു നോക്കണം. ഓരോ റേഷന്‍ കാര്‍ഡിനുമുള്ള പ്രതിമാസ വിഹിതം, വാങ്ങിയതു സംബന്ധിച്ച വിവരങ്ങള്‍ എന്നിവ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണില്‍ എസ്.എം.എസ് ആയി ലഭിക്കും. പരാതികള്‍ അറിയിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍,റേഷനിങ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ മൊബൈല്‍ നമ്പറുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് വിതരണ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ മാറുകയോ നിലവില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഗുണഭോക്താക്കള്‍ പുതിയ മൊബൈല്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലൂടെയോ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസെന്‍ ലോഗിന്‍ വഴിയോ റേഷന്‍ കടകളില്‍ നിന്ന് ഇ-പോസ് മെഷിന്‍ മുഖേനയോ പുതിയ മൊബൈല്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!