നിക്ഷേപകരില്‍നിന്ന് കോടികള്‍ സമാഹരിച്ച് മുങ്ങിയ അബ്ദുല്‍നൂറിന് കിട്ടാനുള്ളത് 350 കോടിയോളം രൂപ. അബ്ദുല്‍നൂറിന്റെ വിശ്വസ്തരുടെ പക്കലാണ് ഈ ഭീമമായ സംഖ്യയുള്ളത്.
നിക്ഷേപത്തട്ടിപ്പിനിരയായവര്‍ നല്‍കുന്ന പരാതികള്‍ സ്വീകരിക്കാത്ത പോലീസ് നടപടിയ്‌ക്കെതിരെ ഹൈക്കോടതിയെസമീപിക്കാന്‍ വെള്ളിയാഴ്ച കുറ്റിപ്പുറത്തു ചേര്‍ന്ന നിക്ഷേപകരുടെ യോഗം തീരുമാനിച്ചു.