HomeNewsCrimeIllegalവളാഞ്ചേരിയിൽ 4.40 കോടി കുഴൽപ്പണം പിടികൂടി

വളാഞ്ചേരിയിൽ 4.40 കോടി കുഴൽപ്പണം പിടികൂടി

valanchery-money-seize

വളാഞ്ചേരിയിൽ 4.40 കോടി കുഴൽപ്പണം പിടികൂടി

വളാഞ്ചേരി: വളാഞ്ചേരിയിൽ നാല്‌ കോടി 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ടൗണിൽ വാഹന പരിശോധനക്കിടെയാണ് ബൊലേറോയിൽ കടത്താൻ ശ്രമിച്ച പണം പൊലീസ് പിടിച്ചത്‌. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവരാണ്‌ പിടിയിലായത്‌. വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്ര വലിയ തുകയുടെ കുഴൽപ്പണം പിടികൂടുന്നതെന്ന് മലപ്പുറം എസ്‌പി എസ്‌ സുജിത്‌ദാസ്‌ പറഞ്ഞു.
valanchery-money-seize
പിടിച്ചത്‌ 
9‌ കോടിയിലേറേ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ജില്ലയിൽ പിടികൂടിയത്‌ ഒമ്പത്‌ കോടിയിലേറേ രൂപയുടെ കുഴൽപ്പണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കഴിഞ്ഞ ദിവസങ്ങളിലും കുഴൽപ്പണം പിടികൂടിയിരുന്നു. ജില്ലയിലേക്ക്‌ വ്യാപകമായി രേഖകളില്ലാത്ത പണം എത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ്‌ അന്വേഷണം ഊർജിതമാക്കിയത്‌. മലപ്പുറം വലിയവരമ്പ്‌ ബൈപാസിൽനിന്ന്‌ 1.58 കോടിയാണ്‌ പിടിച്ചത്‌. എറണാകുളം തോപ്പുംപടിയിൽ സ്ഥിരതാമസക്കാരായ രണ്ട്‌ മഹാരാഷ്‌ട്ര സ്വദേശികളാണ്‌ പിടിയിലായത്‌. പെരിന്തൽമണ്ണ താഴേക്കോട്‌ കാറിൽ കടത്തിയ 90.9 ലക്ഷം രൂപയുമായാണ്‌ രണ്ടുപേർ പിടിയിലായത്‌. ആഴ്‌ചകൾക്കുമുമ്പ്‌ വളാഞ്ചേരിയിൽ രണ്ട്‌ കോടിയോളം രൂപ പിടികൂടിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!