HomeNewsGeneralറൺ‌വേ നവീകരണത്തിന് ശേഷം കരിപ്പൂരിൽ ആദ്യമായി വലിയ വിമാനമിറങ്ങി; പ്രതീക്ഷയോടെ മലബാർ

റൺ‌വേ നവീകരണത്തിന് ശേഷം കരിപ്പൂരിൽ ആദ്യമായി വലിയ വിമാനമിറങ്ങി; പ്രതീക്ഷയോടെ മലബാർ

c17

റൺ‌വേ നവീകരണത്തിന് ശേഷം കരിപ്പൂരിൽ ആദ്യമായി വലിയ വിമാനമിറങ്ങി; പ്രതീക്ഷയോടെ മലബാർ

കരിപ്പൂർ ∙ വലിയ വിമാന സർവീസുകൾക്കുള്ള അനുമതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം പറന്നിറങ്ങി. റൺവേ നവീകരിച്ച ശേഷം ഇറങ്ങുന്ന ആദ്യത്തെ വലിയ വിമാനമാണിത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് വ്യോമസേനയുടെ സി17 വിമാനം കരിപ്പൂരിലെ റൺവേയിലിറങ്ങിയത്. 4.25ന് അസമിലെ ജോർഹട്ടിലേക്കു പറന്നു. അസമിലെ ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിക്കാനുള്ള നാദാപുരം ക്യാംപിലെ 240 ബിഎസ്എഫ് ജവാന്മാരായിരുന്നു വിമാനത്തിൽ.
c17
വലിയ വിമാന സർവീസുകൾക്കുള്ള കോഴിക്കോടിന്റെ കാത്തിരിപ്പ് ഉടൻ അവസാനിക്കുമെന്നതിന്റെ സൂചന നൽകുന്നതാണ് വ്യോമസേനാ വിമാനത്തിന്റെ ലാൻഡിങ്. ബോയിങ് 777–200, 777–200 ഇആർ, എൽആർ, എ 330, ബി 787 –800 ഡ്രീം ലൈനർ തുടങ്ങിയ വിമാനങ്ങൾക്ക് അനുമതി തേടിയുള്ള റിപ്പോർട്ടാണ് കോഴിക്കോട് വിമാനത്താവളം എയർപോർട്ട് അതോറിറ്റിക്ക് സമർപ്പിച്ചത്. ഇവയെക്കാൾ‍ വലുപ്പവും ചിറകുകൾക്ക് നീളവുമുള്ള വിമാനമാണ് ഇന്നലെ കരിപ്പൂരിൽ ഇറങ്ങിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!