HomeNewsIncidentsകുറ്റിപ്പുറത്ത് ശവസംസ്‌കാരച്ചടങ്ങിനിടെ ഉയർന്ന പുകയിൽ കടന്നൽക്കൂട്ടമിളകി: 15 പേർക്ക് കുത്തേറ്റു

കുറ്റിപ്പുറത്ത് ശവസംസ്‌കാരച്ചടങ്ങിനിടെ ഉയർന്ന പുകയിൽ കടന്നൽക്കൂട്ടമിളകി: 15 പേർക്ക് കുത്തേറ്റു

bee-attack

കുറ്റിപ്പുറത്ത് ശവസംസ്‌കാരച്ചടങ്ങിനിടെ ഉയർന്ന പുകയിൽ കടന്നൽക്കൂട്ടമിളകി: 15 പേർക്ക് കുത്തേറ്റു

കുറ്റിപ്പുറം: ശവസംസ്കാര ചടങ്ങിനിടെ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് 15 പേർക്ക് പരുക്ക്. കടന്നലുകൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് വീട്ടുവളപ്പിലെ സംസ്കാരച്ചടങ്ങ് പൊതുശ്മശാനത്തിലേക്കു മാറ്റി. കുറ്റിപ്പുറം തെക്കേഅങ്ങാടിക്ക് സമീപത്ത് മല്ലൂർക്കടവിൽ ഇന്നലെ രാവിലെ 11ന് ആണ് സംഭവം. കുറ്റിപ്പുറം പുളിക്കപറമ്പിൽ വേലായുധൻ നായരുടെ സംസ്കാരച്ചടങ്ങുകൾ വീട്ടുവളപ്പിൽ ആരംഭിക്കുന്നതിനിടെയാണ് സമീപത്തെ പ്ലാവിലുണ്ടായിരുന്ന കടന്നൽക്കൂട് ഇളകിയത്.

സംസ്കാരച്ചടങ്ങുകൾക്കായി ഐവർമഠത്തിൽനിന്ന് എത്തിയ കുത്താംപുള്ളി സ്വദേശി ഗോപി (47), പാമ്പാടി സ്വദേശി അനിൽകുമാർ (36) എന്നിവർക്കാണ് സാരമായി കുത്തേറ്റത്. ഇവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാങ്ങാട്ടൂർ സ്വദേശി പ്രഭാകരൻ നായ(62)രെ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രാഥമിക ചികിൽസ നൽകി. മൃതദേഹം എടുക്കുന്നതിനു തൊട്ടുമുൻപായാണു സംഭവമുണ്ടായത്.

ചിരട്ടകത്തിച്ചതിന്റെ പുക ഉയർന്നതോടെയാണു കടന്നലുകൾ കൂട്ടത്തോടെ എത്തിയത്. പ്രദേശത്താകെ കടന്നലുകൾ പരന്നതോടെ വീട്ടുവളപ്പിലെ ചടങ്ങുകൾ നിർത്തിവയ്ക്കുകയായിരുന്നു. സംസ്കാരം പിന്നീട് പൊന്നാനിയിലെ ഈശ്വരമംഗലം ശ്മശാനത്തിൽ നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!