HomeNewsInitiatives‘ഇൻഹൗസ് ബ്ലഡ് ഡൊണേഷൻ’: രക്തദാനത്തിന്റെ പുതുമാതൃകയായി ജനമൈത്രി പൊലീസും ബ്ലഡ് ഡോണേഴ്സ് കേരളയും

‘ഇൻഹൗസ് ബ്ലഡ് ഡൊണേഷൻ’: രക്തദാനത്തിന്റെ പുതുമാതൃകയായി ജനമൈത്രി പൊലീസും ബ്ലഡ് ഡോണേഴ്സ് കേരളയും

bdk-valanchery

‘ഇൻഹൗസ് ബ്ലഡ് ഡൊണേഷൻ’: രക്തദാനത്തിന്റെ പുതുമാതൃകയായി ജനമൈത്രി പൊലീസും ബ്ലഡ് ഡോണേഴ്സ് കേരളയും

വളാഞ്ചേരി: ജില്ലയിലെ ബ്ലഡ് ബാങ്കുകളിലേക്ക് അത്യാവശ്യമായി വരുന്ന രക്തം നൽകുന്നതിനു ജനമൈത്രി പൊലീസും ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ‘ഇൻഹൗസ് ബ്ലഡ് ഡൊണേഷൻ’ പ്രോഗ്രാം വളാഞ്ചേരി എസ്എച്ച്ഒ പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. വി.പി.എം.സ്വാലിഹ് ആധ്യക്ഷ്യം വഹിച്ചു. അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കായുള്ള മരുന്നു കിറ്റും ഫോൾഡിങ് ട്രോളിയും ചടങ്ങിൽ നടക്കാവ് ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എൻ.മുഹമ്മദലി സൗജന്യമായി നൽകി. അദ്ദേഹം ബോധവൽക്കരണ ക്ലാസും നടത്തി.
first-aid-kit
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി.എം.പത്മകുമാർ, പൊലീസ് പിആർഒ പി.ഹരിപ്രസാദ്, ബിഡികെ ജില്ലാ ട്രഷറർ ജുനൈദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു. രക്തദാനത്തിനു പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലേക്കു രക്തദാതാക്കളെയുമായി പുറപ്പെട്ട വാഹനം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ്പോസ്റ്റ് പരിസരത്ത് എസ്എച്ച്ഒ ഫ്ലാഗ്ഓഫ് ചെയ്തു.
bdk-valanchery
ആദ്യദിനത്തിൽ പത്തു പേരാണ് രക്തദാനത്തിനായി പുറപ്പെട്ടത്. എല്ലാ ശനിയാഴ്ചകളിലും രക്തം ദാനം ചെയ്യാൻ ബിഡികെയും ജനമൈത്രി പൊലീസും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള റജിസ്ട്രേഷൻ നടത്താനും സംവിധാനമുണ്ട്. സ്റ്റാൻഡിലെ പൊലീസ് സഹായകേന്ദ്രം പരിസരത്തുനിന്നാണ് വാഹനം പുറപ്പെടുക.
pic courtesy: khalid thottiyan


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!