HomeNewsStrikeഓട്ടോ-ടാക്‌സി സമരം നാലാംദിവസത്തിലേക്ക്; തെരുവിൽ കഞ്ഞിവെപ്പ് സമരം

ഓട്ടോ-ടാക്‌സി സമരം നാലാംദിവസത്തിലേക്ക്; തെരുവിൽ കഞ്ഞിവെപ്പ് സമരം

auto-drivers

ഓട്ടോ-ടാക്‌സി സമരം നാലാംദിവസത്തിലേക്ക്; തെരുവിൽ കഞ്ഞിവെപ്പ് സമരം

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ ഓട്ടോ-ടാക്‌സി തൊഴിലാളികൾ നടത്തുന്ന സമരം നാലാംദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഞായറാഴ്ച കഞ്ഞിവെപ്പ് സമരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് റോഡിലെ ഓട്ടോപാർക്കിങ് പോലീസ് ഒഴിപ്പിച്ചിരുന്നു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ കോ-ഓർഡിനേഷന്റെ ആഭിമുഖ്യത്തിലാണ് നഗരത്തിലെ ഓട്ടോ-ടാക്‌സി തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുന്നത്.
auto-drivers
Source:Drishya TV
കഞ്ഞിവെപ്പ് എസ്.ടി.യു ജില്ലാസെക്രട്ടറി വി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ ചെയർമാൻ മുഹമ്മദലി നീറ്റുകാട്ടിൽ അധ്യക്ഷനായി. കൺവീനർ എം. ജയകുമാർ, കെ.എം. ഫിറോസ്ബാബു, ഇ.പി. മുഹമ്മദലി, കെ. ഷാജിമോൻ, മുഹമ്മദ്കുട്ടി കരേക്കാട്, പി. സൈതാലിക്കുട്ടിഹാജി, എം.വി. ബാലൻ, എം. സുരേഷ്, വി.പി. മുനീർ എന്നിവർ നേതൃത്വം നൽകി.
ad
എൻ.എച്ചിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകളോട് സ്വയം ഒഴിവാകാൻ അറിയിക്കണമെന്ന കോടതി നിർദേശം ബന്ധപ്പെട്ടവർക്ക് നൽകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!