HomeNewsInaugurationവളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു

വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു

athira-book-corner-valanchery

വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കേവീയം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായിരുന്ന അകാലത്തിൽ മരണപ്പെട്ട ആതിര രാധാകൃഷ്ൻ്റെ ഓർമ്മയ്ക്കായി സജ്ജീകരിച്ച ആതിര ബുക്ക് കോർണർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ് , മലയാളം ഭാഷകളിലെ 2 ലക്ഷം മുഖവിലയുള്ള 500 ൽ അധികം പുസ്തകങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊണ്ട് കോളേജിലെ വിരമിച്ചവരും നിലവിലുള്ളവരുമായ അധ്യാപക അനധ്യാപക കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. 10 വർഷക്കാലം കോളേജിൽ അധ്യാപികയായി സേവനം ചെയ്ത ആതിര രാധാകൃഷ്ണന് ഉചിതമായ സ്മരണാഞ്ജലിയായാണ് സഹപ്രവർത്തകർ ബുക്ക് കോർണർ ഒരുക്കിയത്.
‘ ആതിരസ്മൃതി ‘ തുടർ പരിപാടിയായി ഇൻറർ കോളേജിയേറ്റ് പ്രസംഗ മത്സരവും പ്രഭാഷണവും ആസൂത്രണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ എം.ഇ.എസ്. ജില്ലാ പ്രസിഡണ്ട് ഒ.സി.സലാഹുദ്ദീൻ കോളേജ് സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, പ്രിൻസിപ്പാൾ ഡോ.സി.രാജേഷ്, സ്റ്റാഫ് സെക്രട്ടറി ഡോ. പി.സി.സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!