HomeNewsSportsFootballമാരക്കാനയില്‍ മിശിഹയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ബ്രസീലിന്‍റെ പൂരപ്പറമ്പില്‍ അര്‍ജന്‍റീനയുടെ കുടമാറ്റം

മാരക്കാനയില്‍ മിശിഹയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ബ്രസീലിന്‍റെ പൂരപ്പറമ്പില്‍ അര്‍ജന്‍റീനയുടെ കുടമാറ്റം

copa-2021

മാരക്കാനയില്‍ മിശിഹയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ബ്രസീലിന്‍റെ പൂരപ്പറമ്പില്‍ അര്‍ജന്‍റീനയുടെ കുടമാറ്റം

കാലം നീതി കാട്ടി… ഫുട്ബോള്‍ ദൈവങ്ങളും.. സാക്ഷാല്‍ മറഡോണക്ക് സാധിക്കാത്തത് ഫുട്ബോളിന്‍റെ മിശിഹക്ക് സാധ്യമായി. കിരീടമില്ലാത്ത 28 വര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി മാരക്കാനയില്‍ അര്‍ജന്‍റീന. ഒരു ഗോളിന് നിലവിലെ കോപ്പ ജേതാക്കളെ തന്നെ കീഴടക്കി അര്‍ജന്‍റീനയുടെ കിരീടനേട്ടം. നീണ്ട 14 വര്‍ഷങ്ങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് ഫൈൈനലിന് ഇനി ഒരേയൊരു കിരീടാവകാശി. വെള്ളയും നീലയും ജഴ്സിയില്‍ മിശിഹയും കൂട്ടരും ലാറ്റിനമേരിക്കയുടെ കരുത്തരാരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ബ്രസീലില്‍ നിന്ന് മടങ്ങുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കലാശപ്പോരില്‍ ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്‍റീയുടെ കിരീടനേട്ടം.
copa-2021
കോവിഡ് ഇരകൾക്കു വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് മാരക്കാനയില്‍ ഫൈനല്‍ മത്സരത്തിന് ആദ്യ വിസില്‍ മുുഴങ്ങിയത്. ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍  തന്നെ കളിയുടെ ആധിപത്യം അര്‍ജന്‍‌റീന കൈയ്യടക്കിയിരുന്നു.  മത്സരത്തിന്‍റെ 22ാംമിനുട്ടിലാണ് ബ്രസീലിന്‍റെ  ഹൃദയം തകര്‍ത്ത് അര്‍ജന്‍റീയുടെ ആദ്യ ഗോള്‍ വരുന്നത്. പതിവു നീലയും വെള്ളയും ജഴ്‌സിയിലായിരുന്നു അർജന്റീന. പരമ്പരാഗത മഞ്ഞക്കുപ്പായത്തിൽ ബ്രസീലും. ഡി മരിയയെ ആദ്യ ഇലവനില്‍ ഉൾപ്പെടുത്തിയാണ് കോച്ച് സ്‌കലോണി ടീമിനെ വിന്യസിച്ചത്. ആദ്യ പകുതിയിൽ നിർണായകമായതും ആ മാറ്റം തന്നെയാണ്.
messi-neymar
ആദ്യ മിനിറ്റുകളിൽ മധ്യനിരയിലായിരുന്നു ഇരുനിരകളുടെയും കളി. നെയ്മറും റിച്ചാലിസണും ചേർന്നു നടത്തിയ ബ്രസീൽ മുന്നേറ്റങ്ങൾ അർജന്റീനയുടെ പ്രതിരോധ മതിലിൽ തട്ടി തകർന്നു. മറുവശത്ത് മെസ്സിക്കും ഡി മരിയയ്ക്കും ഫൈനൽ തേഡിൽ താളം കണ്ടെത്താനായില്ല. അതിനിടെയാണ് 22-ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് ഗോളെത്തിയത്. റോഡ്രിഗോ ഡി പോൾ സ്വന്തം ഹാഫിൽ നിന്ന് നൽകിയ നീളൻ പാസ് ഡിഫൻഡർ റെനാൻ ലോദിയെ മറികടന്ന് മരിയയുടെ കാലുകളിൽ. മരിയയുടെ ചിപ്പ് ബ്രസീലിന്റെ ഹൃദയം തകർത്ത് ഗോളിലേക്കും. രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ബാറിന് കീഴെ മിന്നും പ്രകടനവുമായി അര്‍ജന്‍റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയോ മാര്‍ട്ടിനസ് വല കാത്തപ്പോള്‍ ബ്രസീലിന്‍റെ മുന്നേറ്റങ്ങളെല്ലാം പാഴായി.
copa-2021-champions
2007ഇല്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീല്‍-അര്‍ജന്‍റീന കലാശ പോരാട്ടങ്ങളുണ്ടായിട്ടില്ല. പിന്നീട് ഇരുവരും നേര്‍ക്ക് നേര്‍ വന്ന നോക്കൌട്ട് പോരാട്ടം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം കാനറിപ്പടക്കൊപ്പമായിരുന്നു. ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം മൃഗീയാധിപത്യം പുലര്‍ത്തിയ അര്‍ജന്‍റീനക്ക് 91ന് ശേഷം ബ്രസീലിനെ ഇതുവരെ വീഴ്ത്താനായിരുന്നില്ല. 91ന് ശേഷം ഇരുവരും ഏറ്റുമുട്ടിയത് 2004ലെ കോപ്പ അമേരിക്ക ഫൈനലിലാണ്. അന്ന് ഷൂട്ടൌട്ടിലാണ് മഞ്ഞപ്പട അര്‍ജന്‍റീനയെ വീഴ്ത്തിയത്.
copa-2021
എങ്കിലും നേര്‍ക്കുനേര്‍ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമായ ആധിപത്യം അര്‍ജന്‍റീനക്ക് തന്നെയാണ്. ഇന്നത്തെ മത്സരമുള്‍പ്പടെ 11 ഫൈനലുകളില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ ഒമ്പതിലും വിജയം അര്‍ജന്‍റീനക്കൊപ്പമായിരുന്നു. 91ന് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്. പിന്നെ ഒരു സെമിഫൈനലിലും… ആകെയുള്ള കോപ്പ വിജയങ്ങളുടെ പട്ടികയിലും അര്‍ജന്‍റീനയാണ് മുന്നില്‍. 15 തവണ അര്‍ജന്‍റീന കിരീടം നേടിയപ്പോള്‍ ബ്രസീലിന് കപ്പടിക്കാന്‍ കഴിഞ്ഞത് ഒന്‍പത് തവണയാണ്. കോപ്പയിലെ ഏറ്റവുമധികം കിരീടനേട്ടങ്ങളുള്ള ടീമെന്ന നേട്ടവും ഇതോടെ അര്‍ജന്‍റീനക്ക് സ്വന്തമായി. ഉറുഗ്വായ്ക്കൊപ്പമാണ് അര്‍ജന്‍റീന റെക്കോര്‍ഡ് പങ്കുവെക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!