കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

വി.എച്ച്.എസ്.ഇ. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, വി.എച്ച്.എസ്.ഇ. പാസ്സായവര്‍, കൃഷി ബിരുദധാരികള്‍ എന്നിവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പ് കാലയളവ് 6 മാസമാണ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസംതോറും 1000 രൂപ ഇന്‍സെന്റീവായി നല്‍കും. പ്രായപരിധി 18 -41 വരെ. www.keralaagriculture.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 24 നകം അതാത് കൃഷിഭനുകളിലോ, ജില്ലാ കൃഷി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
									 
									