HomeNewsEducationNewsസൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കൽ: വളാഞ്ചേരി നഗരസഭയിലെ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു

സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കൽ: വളാഞ്ചേരി നഗരസഭയിലെ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു

valanchery-muncipality

സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കൽ: വളാഞ്ചേരി നഗരസഭയിലെ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു

വളാഞ്ചേരി : ഭാരത സർക്കാരിന്റെ പാർപ്പിട നഗര ദാരിദ്ര്യ നിർമാർജന മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന ദേശിയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ താമസിക്കുന്ന യുവതീ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. പരിശീലനം ഉൾപ്പെടെ 4 മാസത്തിൽ താഴെ ദൈർഘ്യമുള്ള Residential & Nonresidential കോഴ്‌സുകളാണ്.
കോഴ്‌സ് ഫീ, ഹോസ്റ്റൽ ഫീ, ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങൾ ഇവയുടെയെല്ലാം ചെലവ് സർക്കാർ വഹിക്കും. (റസിഡൻഷ്യൽ). കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം സർട്ടിഫിക്കറ്റ് നൽകും.

കോഴ്‌സുകൾ:
1. ഫീൽഡ് എഞ്ചിനീയറിംഗ് RACW (Refrigerator, Air Conditioner and Washing machine) – (തിരുവനന്തപുരം)
2. Repairing and Overhauling of 2&3 Wheeler – (തിരുവനന്തപുരം)
3. Accounting (BAN 101) – (തിരുവനന്തപുരം)
4. Accounts Assistant using Tally (AAUT) – (കൊല്ലം, തിരുവനന്തപുരം & വളാഞ്ചേരി)
5. Airline Reservation Agent (തിരുവനന്തപുരം)
6. ഓട്ടോ മോട്ടീവ് സർവീസ് ടെക്‌നിഷ്യൻ (ചേർത്തല, ആലപ്പുഴ)
7. സിഎൻസി മെഷീൻ ഓപ്പറേറ്റർ (കോയമ്പത്തൂർ)
8. മൾട്ടി ക്യുസിൻ കുക്ക് (കോഴിക്കോട്)
9. ആയുർവേദ സ്പാ തെറാപ്പി (കോട്ടക്കൽ & തിരുവനന്തപുരം)
10. General Duty Assistant (GDA) – (കോഴിക്കോട്)
11. കംപ്യൂട്ടർ ഹാർഡ്‌വെയർ അസിസ്റ്റൻറ് (തീരൂർ) (നോൺ റസിഡൻഷ്യൽ)
മുകളിൽ കൊടുത്ത ക്രമത്തിൽ അടിസ്ഥാന യോഗ്യത:

1. & 2. SSLC & Above
3. & 4. +2 & Above
5. Degree (ഒർജിനൽ/provisional സർട്ടിഫിക്കറ്റ് നിർബന്ധം)
6. ഐടിഐ / പോളിടെക്നിക്കൽ ഡിപ്ലോമ
7. ഐടിഐ / പോളിടെക്നിക്കൽ ഡിപ്ലോമ / ബിടെക്ക്
8., 9., 10. & 11. എസ് എസ് എൽ സി / പ്ലസ് ടു
അപേക്ഷിക്കുന്നതിനുള്ള രേഖകൾ:
1) ഓഫീസിൽ നിന്നും ലഭിക്കുന്ന ഫോമിന്റെ കൂടെ
2) ആധാർ കാർഡ്,
3) ബാങ്ക് പാസ്സ്‌ബുക്ക്,
4) റേഷൻ കാർഡ്,
5) യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും
6) പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എൻ.യു.എൽ.എം (കുടുംബശ്രീ) ഓഫീസുമായി നേരിട്ട് 25.10.2019ന് ഉച്ചക്ക് 1 മണിക്ക് മുന്നേ ബന്ധപ്പെടുക. 9946632279 & 9645704992


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!