HomeUncategorizedതുല്യത പഠിതാക്കൾക്ക് വേണ്ടി നടപ്പിലാകുന്ന അക്ഷര ശ്രീ പദ്ധതിക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി

തുല്യത പഠിതാക്കൾക്ക് വേണ്ടി നടപ്പിലാകുന്ന അക്ഷര ശ്രീ പദ്ധതിക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി

aksharasree-2019

തുല്യത പഠിതാക്കൾക്ക് വേണ്ടി നടപ്പിലാകുന്ന അക്ഷര ശ്രീ പദ്ധതിക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി

വളാഞ്ചേരി : മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി പത്താം തരം തുല്യത പഠിതാക്കൾക്ക് വേണ്ടി നടപ്പിലാക്കുന്ന അക്ഷരശ്രീ സാക്ഷരത തുടർവിദ്യാഭ്യാസ ശാക്തീകരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി
ജീവിത സാഹചര്യങ്ങളിൽ നഷ്ടപെട്ടപഠനാവസരം വീണ്ടെടുക്കാൻ മുന്നോട്ടു വന്ന പഠിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസുകളും, പഠന ക്ലാസുകളുമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
bright-Academy
കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിന്ടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സക്കീന പുൽപാടൻ നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആതവനാട് മുഹമ്മദ്‌ കുട്ടി അധ്യക്ഷനായിരുന്നു. പഠിതാക്കൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന സാക്ഷരത മിഷൻ ജനറൽ കൗൺസിൽ അംഗം സലീം കുരുവമ്പലം മുതിർന്ന പഠിതാവ് പി ഓമനക്ക് നൽകി നിർവഹിച്ചു.
aksharasree-2019
ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൈപള്ളി അബ്ദുള്ള കുട്ടി, ജില്ലാ സാക്ഷരതാ മിഷൻ കോ – ഓർഡിനേറ്റർ സജി തോമസ്, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരതാ മിഷൻ നോഡൽ പ്രേരക് ഉമ്മുഹബീബ എന്നിവർ സംസാരിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ അജിത സമാപന സന്ദേശം നൽകി. പരിപാടിയിൽ പ്രേരക്മാർ, മുതിർന്ന പഠിതാക്കൾ എന്നിവർ നേതൃത്വം നൽകി. വിജയഭേരി ജില്ലാ കോ-ഓർഡിനേറ്റർ ടി സലിം, കെ യാസിർ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.
Ads
ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പിന്ടെ സമാപനം ഒക്ടോബർ 5 ന് മലപ്പുറത്ത്‌ നടക്കും. പരിപാടിയിൽ കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകളിലെ പഠിതാക്കളാണ് സംഗമിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!