HomeNewsPoliticsവോട്ടിങ്ങ് മെഷീനെതിരെ സുപ്രീം കോടതിയിൽ കക്ഷി ചേരാൻ ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ്

വോട്ടിങ്ങ് മെഷീനെതിരെ സുപ്രീം കോടതിയിൽ കക്ഷി ചേരാൻ ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ്

aiccw-valanchery

വോട്ടിങ്ങ് മെഷീനെതിരെ സുപ്രീം കോടതിയിൽ കക്ഷി ചേരാൻ ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ്

വളാഞ്ചേരി: വോട്ടിങ്ങ് മെഷീനെതിരെ AICCW (ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ്) സുപ്രീം കോടതിയിൽ കക്ഷി ചേരും. സംസ്ഥാന വ്യാപക ക്യാമ്പയിനും സംഘടിപ്പിക്കും. ഇന്ന് വളാഞ്ചേരിയിൽ ചേർന്ന സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്. 2019 ആഗസ്റ്റ് മാസത്തിൽ സംഘടനയുടെ സംസ്ഥാന സമ്മേളനം രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ വെച്ച് നടത്താനും ദേശീയാടിസ്ഥാനത്തിൽ സംഘടന വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.
bright-Academy
സംസ്ഥാന വാട്സ്അപ്പ് ഗ്രൂപ്പ് കൺവീനറായി അലി അലിക്കാസിനേയും സംസ്ഥാന എഡിറ്റോറിയൽ ബോർഡ് ഭാരവാഹികളായി നന്ദൻ കാസർഗോഡ്, മുബാറക്ക് വളാഞ്ചേരി, അലി വയനാട്, അലി നടക്കാവിൽ എന്നിവരേയും, ഇ.വി.എം ജനകീയ ക്യാമ്പയിൻ ചെയർമാനായി ആരിഫ് കണ്ണൂരിനേയും കൺവീനറായി ബാവ മാഷിനേയും യോഗം തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിനു മുമ്പായി മുഴുവൻ ജില്ലാ സമ്മേളനങ്ങളൾ പൂർത്തിയാക്കാനും അതിന്റെ വിജയത്തിനായി ചുമതല ഭാരവാഹികളേയും യോഗം തിരഞ്ഞെടുത്തു.
aiccw-valanchery
രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് സമ്മേളനം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡൻറ് സി.എം രാജേന്ദ്രൻ തൃശൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ബാവ മാഷ് കാളിയത്ത്, സംസ്ഥാന സെക്രട്ടറിമാരായ മുബാറക്ക് വളാഞ്ചേരി, ആരിഫ് കണ്ണൂർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അലി അലിക്കാസ് വയനാട്, മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറ് അലി നടക്കാവിൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!