മന്ത്രി ജലീൽ തിരുവന്തപുരത്തേക്ക് തിരിച്ചു; കരിങ്കൊടി കാണിച്ചു യൂത്ത് കോൺഗ്രസ്

വളാഞ്ചേരി: മന്ത്രി കെ.ടി ജലീലിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി രാജീവ്,  കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്  ശബാബ് വക്കരത്ത്, ജില്ലാ യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി മുഹമ്മദ് പാറയിൽ എന്നിവർ ചേർന്നാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. വെള്ളിയാഴ്ച ഇ.ഡി ചോദ്യം ചെയ്യലിന് ശേഷം മീമ്പാറയിലെ വസതിയിൽ തങ്ങിയ മന്ത്രി ഇന്ന് ഉച്ച തിരിഞ്ഞാണ് തിരുവന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മന്ത്രി വസതി സ്ഥിതി ചെയ്യുന്ന മീമ്പാറയിൽ നിരവധി മാർച്ചുകളും സംഘർഷങ്ങളും നടന്നിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
