HomeNewsCrimeകുറ്റിപ്പുറത്ത് എക്സൈസ് 5.6 കിലോ കഞ്ചാവ് പിടികൂടി

കുറ്റിപ്പുറത്ത് എക്സൈസ് 5.6 കിലോ കഞ്ചാവ് പിടികൂടി

Ganja-kuttippuram

കുറ്റിപ്പുറത്ത് എക്സൈസ് 5.6 കിലോ കഞ്ചാവ് പിടികൂടി

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെക്റ്റര്‍ ജി ഹരിക്രിഷ്ണപിള്ളയുടെ നേത്രുത്ത്വത്തില്‍ തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി, കുറ്റിപ്പുറം എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി, റെയില്‍വേ ക്രൈം ഇന്‍റലിജന്‍സ് എന്നിവരൊന്നിച്ച് സംയുക്തമായി നടത്തിയ പരിശോധനയില്‍ 4.500 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് തിരുപ്പൂര്‍ വീരപാണ്ഡിപ്പിരിവ് നിവാസി വെങ്കിടാചലം മകന്‍ ശിവ (വ: 33/2019) എന്നയാളെ അറസ്റ്റ് ചെയ്തു. കഴിഞ കുറച്ച് ദിവസങളായി റെയില്‍വേ പോലീസുമായി മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ധേശാനുസരണം ട്രെയിന്‍ സം‍യുക്ത പരിശോധനകള്‍ ശക്തമായി നടത്തി വന്നിരുന്നു. ജില്ലയിലേക്ക് വ്യാപകമായി ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വൈകുന്നേരം 5.30 മണിക്ക് എത്തിച്ചേര്‍ന്ന കൊയമ്പത്തൂര്‍ പാസഞ്ചറിലാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നത്. കോഴിക്കോട് ഭാഗത്തേക്ക് മൊത്തവിതരണത്തിനായി തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങളില്‍ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതില്‍ മൊത്ത വിതരണക്കാരില്‍ പ്രധാനിയാണ് ശിവ. ടിയാന്‍റെ പേരില്‍ തിരുപ്പൂര്‍, ഈറോഡ്, കൊയമ്പത്തൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. കമ്പം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയെ കുറിച്ച് പ്രതിയില്‍ നിന്നും വ്യക്തമായ സൂചനകള്‍ എക്സൈസിനു ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. പ്രതിയില്‍ നിന്നും കഞ്ചാവ് കൂടാതെ ഒരു മൊബൈല്‍ ഫോണും, എ.ടീ.എം കാര്‍ഡും, 8690 രൂപയും തൊണ്ടിയായി കസ്റ്റഡിയിലെടുത്തു.
പരിശോധനയില്‍ ട്രെയിനില്‍ നിന്നും കോഴിക്കോട് അത്തോളി സ്വദേശി സൂരജ് എന്നയാളില്‍ നിന്നും 250 ഗ്രാം കഞ്ചാവും, അത്തോളി സ്വദേശി സൌരവ് എന്നയാളില്‍ നിന്നും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
Ganja-kuttippuram
കൂടാതെ വളവന്നൂര്‍ കടുങാത്തുകുണ്ട് സ്വദേശി ബീരാന്‍ മകന്‍ മുബിനുള്‍ ഹക്ക് എന്നയാളില്‍ നിന്നും 600 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തിട്ടൂണ്ട്.
റെയ്ഡില്‍ തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെക്റ്റര്‍ ജി. ഹരിക്രിഷ്ണപിള്ള, കുറ്റിപ്പുറം എക്സൈസ് ഇന്സ്പെക്റ്റര്‍ എ. ജിജി പോള്‍, പി ഓ ദിനേശന്‍, സി ഇ ഒ മാരായ ഷിബു, മനോജന്‍, റിബീഷ്, സാഗീഷ്, രഞ്ജിത്ത്, സജിത്ത്, വിഷ്ണുദാസ്, രാജീവ്കുമാര്‍, മിനുരാജ്, ദിവ്യ, രജിത, ജ്യോതി, ശിവകുമാര്‍ എന്നിവരും, റെയില്‍വേ ഇന്‍റലിജന്സ് ക്രൈം സ്ക്വാഡ് അങ്കങളായ സവിന്‍, സജു കെ, സജി എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!