എസ്.എഫ്.ഐ. 45-ാം ജില്ലാ സമ്മേളനം വളാഞ്ചേരിയിൽ തുടങ്ങി
വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline
വളാഞ്ചേരി: എസ്.എഫ്.ഐ. 45-ാം ജില്ലാസമ്മേളനം വളാഞ്ചേരി കാവുംപുറം അഭിമന്യു നഗറിൽ (സാഗർ ഓഡിറ്റോറിയം) തുടങ്ങി. പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, ജില്ലാ സെക്രട്ടറി കെ.എ. സക്കീർ, ഐ.പി. മെഹറൂഫ്, തേജസ്. കെ. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഇ. അഫ്‌സൽ, തേജസ് കെ. ജയൻ, ആദിത്യ, നിത്യ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ചൊവ്വാഴ്ച പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.
Summary: 45th Malappuram district conference of SFI starts at Valanchery.