HomeNewsCrimeപൈങ്കണ്ണൂരിൽ 10 ലക്ഷം വില വരുന്ന പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി

പൈങ്കണ്ണൂരിൽ 10 ലക്ഷം വില വരുന്ന പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി

പൈങ്കണ്ണൂരിൽ 10 ലക്ഷം വില വരുന്ന പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി

പോലീസ് നടത്തിയ പരിശോധനയില്‍ 17 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പിടിച്ചെടുത്ത ഉത്പന്നത്തിന് 10,20,000 രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് പൈങ്കണ്ണൂര്‍ മൂടാല്‍ തെക്കെപീടിയേക്കല്‍ അന്‍വറി(37)നെതിരെ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. പോലീസിനെ കണ്ടതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു.

പൈങ്കണ്ണൂരിലെ ഗോഡൗണിന്റെ പിന്നില്‍നിന്നാണ് ചാക്കുകളിലാക്കി സൂക്ഷിച്ച ഹാന്‍സ് ഉള്‍പ്പെടെയുള്ളവ പിടികൂടിയത്. 30 എണ്ണം വീതമുള്ള 1700 പായ്ക്കറ്റുകളാണ് ചാക്കുകളിലുണ്ടായിരുന്നത്. ഒരു പായ്ക്കറ്റിന് 20 രൂപ നിരക്കിലാണ് ഇപ്പോള്‍ ഇത്തരം പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് പോലീസ് പൈങ്കണ്ണൂരിലെ കെട്ടിടത്തില്‍ പരിശോധന നടത്തിയത്. നിരോധിച്ച പുകയില ഉത്പന്നങ്ങളുമായി അന്‍വറിനെ വെള്ളിയാഴ്ച വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈസമയം ഏതാനും പായ്ക്കറ്റുകള്‍ മാത്രമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തു.

പൈങ്കണ്ണൂരിലെ ഗോഡൗണില്‍ കൂടുതല്‍ പായ്ക്കറ്റുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കുറ്റിപ്പുറം എസ്.ഐ ടി. മനോഹരന്‍, എ.എസ്.ഐ കാര്‍ത്തികേയന്‍, റെജിജോൺ, വിശാൽ, താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി ചാക്കുകള്‍ പിടിച്ചെടുത്തത്.

ഒരുമാസം മുമ്പ് ഹൈവെ ജങ്ഷനിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഏഴ് ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.

Summary: Banned Tobacco goods worth 10 lakhs seized from a go down at Painkannur by Kuttippuram police


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!