HomeNewsFestivalsചെല്ലൂര്‍ പറക്കുന്നത്ത് ക്ഷേത്രത്തിലെ വേല മഹോത്സവം ഫെബ്രുവരി 7,8 തിയ്യതികളിൽ

ചെല്ലൂര്‍ പറക്കുന്നത്ത് ക്ഷേത്രത്തിലെ വേല മഹോത്സവം ഫെബ്രുവരി 7,8 തിയ്യതികളിൽ

ചെല്ലൂര്‍ പറക്കുന്നത്ത് ക്ഷേത്രത്തിലെ വേല മഹോത്സവം ഫെബ്രുവരി 7,8 തിയ്യതികളിൽ

ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് തിരുമുറ്റത്ത് മേളത്തോടെയാണ് ഉത്സവം ആരംഭിക്കുക. വൈകീട്ട് മൂന്നരക്ക് കൊല്ലൊടി തറവാട്ടില്‍നിന്നും സ്ഥാന കാളയെടുപ്പ് നടക്കും. അഞ്ചിന് മുത്തപ്പസ്ഥാനീകരത്ത് ചെറുനീലിയാട്ടും ആറരക്ക് ചോപ്പന്‍ ഇറക്കവുമാണ്. രാത്രി എട്ടിന് ചാക്യാര്‍കൂത്തും ഒമ്പതരക്ക് ഓട്ടന്‍തുള്ളലും നടക്കും. തുടര്‍ന്ന് പൈങ്കണ്ണൂര്‍ വിജയന്റെ തായമ്പക, കഥാപ്രസംഗം എന്നിവയും പുലര്‍ച്ചെ പാതിരാതാലവും തിരി ഉഴിച്ചിലുമുണ്ടാകും. വെള്ളിയാഴ്ച രാവിലെ മേളവും ഉച്ചയ്ക്ക് ഭഗവതിയാട്ട്, എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള വരവുകള്‍, നാടന്‍ പാട്ടരങ്ങ്, കാളവേല എന്നിവയുമുണ്ടാകും. ഫിബ്രവരി 14നാണ് നാട്ടുഗുരുതി.

മാനേജിങ് ട്രസ്റ്റി കെ.ആര്‍. ജനാര്‍ദ്ദനമേനോന്‍, ട്രസ്റ്റ് മെമ്പര്‍മാരായ കെ. രാജഗോപാലമേനോന്‍, കെ. മുരളീധരന്‍, കെ.സി. ദേവാനന്ദന്‍, കെ. ബാലകൃഷ്ണന്‍, കെ. ശ്രീകാന്ത്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഗോപിനാഥമേനോന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!